CMDRF

‘മുംബൈയ്ക്കും ഡല്‍ഹിക്കുമിടയിലെ വ്യത്യാസം ആ താരമാണ്’; റൊമേരിയോ ഷെപ്പേര്‍ഡാണ് വിജയം സമ്മാനിച്ചത്: ഹാര്‍ദ്ദിക് പാണ്ഡ്യ

‘മുംബൈയ്ക്കും ഡല്‍ഹിക്കുമിടയിലെ വ്യത്യാസം ആ താരമാണ്’; റൊമേരിയോ ഷെപ്പേര്‍ഡാണ് വിജയം സമ്മാനിച്ചത്: ഹാര്‍ദ്ദിക് പാണ്ഡ്യ
‘മുംബൈയ്ക്കും ഡല്‍ഹിക്കുമിടയിലെ വ്യത്യാസം ആ താരമാണ്’; റൊമേരിയോ ഷെപ്പേര്‍ഡാണ് വിജയം സമ്മാനിച്ചത്: ഹാര്‍ദ്ദിക് പാണ്ഡ്യ

മുംബൈ: ഡല്‍ഹി ക്യാപിറ്റല്‍സിനെ 29 റണ്‍സിന് തകര്‍ത്ത് സീസണിലെ ആദ്യ വിജയം സ്വന്തമാക്കിയിരിക്കുകയാണ് മുംബൈ ഇന്ത്യന്‍സ്. മത്സരത്തില്‍ തകര്‍പ്പന്‍ പ്രകടനമാണ് മുംബൈയുടെ വിന്‍ഡീസ് സൂപ്പര്‍ താരം റൊമേരിയോ ഷെപ്പേര്‍ഡ് കാഴ്ചവെച്ചത്. വെറും പത്ത് പന്തില്‍ 39 റണ്‍സെടുത്ത കരീബിയന്‍ താരം റൊമാരിയോ ഷെപ്പേര്‍ഡാണ് മുംബൈ ഇന്ത്യന്‍സിന്റെ വിജയശില്‍പ്പി. ഇപ്പോള്‍ താരത്തിന്റെ പ്രകടനത്തെ അഭിനന്ദിച്ച് രംഗത്തെത്തിയിരിക്കുകയാണ് ക്യാപ്റ്റന്‍ ഹാര്‍ദ്ദിക് പാണ്ഡ്യ.

ആദ്യം ബാറ്റ് ചെയ്ത മുംബൈ ഇന്ത്യന്‍സ് നിശ്ചിത 20 ഓവറില്‍ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 234 റണ്‍സ് അടിച്ചെടുക്കുകയായിരുന്നു. വാങ്കഡെയില്‍ നടന്ന മത്സരത്തില്‍ രോഹിത് ശര്‍മ്മ (49) തുടങ്ങിവെച്ച വെടിക്കെട്ട് റൊമേരിയോ ഷെപ്പേര്‍ഡ് (39*) ഫിനിഷ് ചെയ്യുകയായിരുന്നു. ആന്റിച്ച് നോര്‍ക്യ എറിഞ്ഞ അവസാന ഓവറില്‍ മാത്രം 32 റണ്‍സെടുത്ത ഷെപ്പേര്‍ഡിന്റെ ഫിനിഷില്‍ മുംബൈ 234 റണ്‍സ് നേടി. മറുപടി ബാറ്റിങ്ങില്‍ ഡല്‍ഹിയ്ക്ക് നിശ്ചിത 20 ഓവറില്‍ എട്ട് വിക്കറ്റ് നഷ്ടത്തില്‍ 205 റണ്‍സ് മാത്രമാണ് നേടാന്‍ കഴിഞ്ഞത്. ഇതോടെ മുംബൈ സീസണിലെ ആദ്യ വിജയം സ്വന്തമാക്കുകയായിരുന്നു.

‘റൊമേരിയോ ഷെപ്പേര്‍ഡാണ് ഞങ്ങള്‍ക്ക് വിജയം സമ്മാനിച്ചത്. അദ്ദേഹത്തിന്റെ ഇന്നിങ്സായിരുന്നു ഞങ്ങളും ഡല്‍ഹിയും തമ്മിലുള്ള വ്യത്യാസം. എനിക്ക് അവനെ ഇഷ്ടമാണ്. അവന്റെ മുഖത്ത് എപ്പോഴും ഒരു പുഞ്ചിരിയുണ്ടാകും. അവന്‍ ഒരിക്കലും ഓടിപ്പോകാറില്ല. സ്വന്തം പ്രകടനത്തിലും ടീമിലും അദ്ദേഹം അഭിമാനം കൊള്ളുന്നു’, ഹാര്‍ദ്ദിക് പറഞ്ഞു.

Top