ഫുഡ് ബോൾ മത്സരത്തിനിടെ മിന്നൽ: താരത്തിന് ദാരുണാന്ത്യം

അഞ്ചു താരങ്ങൾക്ക് പരിക്കേൽക്കുകയും ചെയ്തു

ഫുഡ് ബോൾ മത്സരത്തിനിടെ മിന്നൽ: താരത്തിന് ദാരുണാന്ത്യം
ഫുഡ് ബോൾ മത്സരത്തിനിടെ മിന്നൽ: താരത്തിന് ദാരുണാന്ത്യം

ലാറ്റിനമേരിക്കൻ രാജ്യമായ പെറുവിൽ ഫുഡ് ബോൾ മത്സരത്തിനിടെ ഇടിമിന്നലേറ്റ് താരത്തിന് ദാരുണാന്ത്യം. അഞ്ചു താരങ്ങൾക്ക് പരിക്കേൽക്കുകയും ചെയ്തു. ഗുരുതരമായി പൊള്ളലേറ്റ താരങ്ങളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. 39കാരനായ ജോസ് ഹ്യൂഹോ ഡെലാ ക്രൂസാണ് മരിച്ചത്. മിന്നലേൽക്കുന്നതിന്‍റെ വിഡിയോ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. ഗോൾകീപ്പർ ജുവാൻ ചോക്കയുടെ നില ഗുരുതരമാണ്.

ALSO READ: ആസാമാന്യ പ്രകടനമായിരുന്നു അവന്റേത്; ഇന്ത്യന്‍ ടീമിനെ വിമര്‍ശിച്ചും പന്തിനെ പ്രശംസിച്ചു സച്ചിന്‍ ടെണ്ടുല്‍ക്കര്‍

ഞാ‍യറാഴ്ച ഹുവാങ്കയോ നഗരത്തിലാണ് സംഭവം. യുവന്‍റഡ് ബെല്ലവിസ്റ്റ ക്ലബും ഫാമിലിയ ചോക്ക ക്ലബും തമ്മിലുള്ള മത്സരത്തിനിടെയാണ് ഇടിമിന്നലേറ്റത്. കനത്ത മഴ കാരണം മത്സരം നിയന്ത്രിച്ചിരുന്ന റഫറിക്ക് കളി നിർത്തിവെക്കേണ്ടി വന്നു. താരങ്ങൾ ഗ്രൗണ്ടിൽനിന്ന് കയറുന്നതിനിടെയാണ് ഇടിമിന്നലേൽക്കുന്നത്. സംഭവത്തിനു പിന്നാലെ മത്സരം ഉപേക്ഷിച്ചു.

Top