ധനുഷ് ഏകാധിപതിയോ; ശിവകാര്‍ത്തികേയന്റെ വീഡിയോ വീണ്ടും വൈറലാകുന്നു

മുഖംമൂടിയുമായി ജീവിക്കുന്ന വ്യക്തിയാണ് ധനുഷ്

ധനുഷ് ഏകാധിപതിയോ; ശിവകാര്‍ത്തികേയന്റെ വീഡിയോ വീണ്ടും വൈറലാകുന്നു
ധനുഷ് ഏകാധിപതിയോ; ശിവകാര്‍ത്തികേയന്റെ വീഡിയോ വീണ്ടും വൈറലാകുന്നു

നെറ്റ്ഫ്ലിക്സ് ഡോക്യുമെന്ററിയെ ചൊല്ലി നടൻ ധനുഷിന് എതിരെ നയൻതാര രംഗത്ത് എത്തിയിരുന്നു. നാനും റൌഡി താൻ സിനിമയിലെ രംഗം
ഡോക്യുമെന്ററിയിൽ ഉപയോഗിക്കാൻ താൻ ‘എൻഓസി’ സർട്ടിഫിക്കറ്റ് നൽകിയില്ല എന്നാരോപിച്ച് മൂന്ന് സെക്കൻഡ് വീഡിയോയ്‍ക്ക് 10 കോടി രൂപയാണ് നിർമാതാവായ ധനുഷ് നയൻതാരയോട് ആവശ്യപ്പെട്ടത്. മുഖംമൂടിയുമായി ജീവിക്കുന്ന വ്യക്തിയാണ് ധനുഷ് എന്നും ദൈവത്തിന്റെ കോടതിയിൽ ഇതിന് ന്യായീകരിക്കണം പറയേണ്ടിവരുമെന്നും ധനുഷിന്റെ സേച്ഛാധിപത്യ പ്രവണ എല്ലാവരും തിരിച്ചറിയണമെന്നും പറഞ്ഞുകൊണ്ട്
നയൻതാര രംഗത്ത് വന്നിരുന്നു. ജീവിക്കൂ, ജീവിക്കാൻ അനുവദിക്കൂവെന്ന് ആവശ്യപ്പെട്ട് സംവിധായകനും നയൻതാരയുടെ ഭർത്താവായ വിഘ്‍നേശ് ശിവനും മുന്നോട്ടെത്തി.

ALSO READ: ‘അന്ന് പരസ്യമായി ക്ഷമ ചോദിച്ചു, എന്നിട്ടും ധനുഷിന്റെ പക തീരുന്നില്ല’

ഇപ്പോളിതാ ശിവകാർത്തികേയന്റെ പഴയ ഒരു വീഡിയോയാണ് സോഷ്യൽ മീഡിയയിൽ പ്രചരിച്ചുകൊണ്ടിരിക്കുന്നത്. ശിവകാർത്തികേയൻ നിർമിച്ച കൊട്ടുക്കാളി എന്ന സിനിമയുടെ പ്രഖ്യാപനത്തിനിടെ പരോക്ഷമായി നടൻ ധനുഷിന് എതിരെ നടത്തിയ പരാമർശമാണ് ഇപ്പോൾ പ്രചരിക്കുന്നത്.

ശിവകാർത്തികേയൻ പറഞ്ഞത്

ഞാൻ അവരുടെ നിയന്ത്രണത്തിലായിരിക്കണമെന്ന് അവർ ആഗ്രഹിക്കുന്നു. മാത്രവുമല്ല അവർ പറയുന്നത് മാത്രം ഞാൻ ചെയ്യും എന്ന് വിചാരിക്കുന്നുണ്ട്. അവർ വിചാരിക്കുന്നത്ര വളർന്നാൽ മതിയെന്നാണ് അവരുടെ നിലപാട്. ഇനിയും മുന്നോട്ട് പോകാൻ പാടില്ലെന്നൊക്കെ പറയുകയാണ് അവർ. താനാണ് എന്നെ വളർത്തി വിട്ടതെന്നും പറയുന്നു അവർ. അവർ പറയുന്നത് മാത്രമാണ് ഞാൻ കേൾക്കുന്നതെന്ന് എല്ലാവരെയും ധരിപ്പിക്കുന്നു. ഞാൻ അവരോട് തർക്കത്തിന് ഇല്ല. കൊട്ടുകാളി എന്ന ചിത്രത്തിലൂടെ ഞാൻ ആർക്കും കരിയറോ ജീവിതമോ നൽകുന്നില്ല. ഒരാൾ പുതിയ ഒരാളെ വെച്ച് സിനിമ ചെയ്‍താൽ ജീവിതമുണ്ടാക്കാൻ മാത്രം വളർന്നുയെന്ന് കരുതേണ്ടതില്ല.

ആരുടെയും പേര് പരാമര്‍ശിക്കാതെ ആയിരുന്നു താരത്തിന്റെ വാക്കുകള്‍. എന്നാല്‍ ധനുഷിന് എതിരെയാണ് ശിവകാർത്തികേയൻ പറഞ്ഞത് എന്ന് താരത്തിന്റെ ആരാധകര്‍ അഭിപ്രായപ്പെട്ടിരുന്നു.

ടെലിവിഷനിലൂടെ കലാരംഗത്ത് എത്തിയ താരമാണ് ശിവകാര്‍ത്തികേയൻ. ധനുഷിന്റെ ഹിറ്റായ 3ലൂടെ ആയിരുന്നു സിനിമയില്‍ ശ്രദ്ധയാകര്‍ഷിച്ചത്. പിന്നീട് ശിവകാര്‍ത്തികേയനെ തന്നെ നായകനാക്കി താരം എതിര്‍ നീചാല്‍ നിര്‍മിക്കുകയും ചെയ്‍തിരുന്നു.

Top