മുകേഷിൻറെ രാജി വിഷയം നാളെ സംസ്ഥാന സമിതി ചർച്ച ചെയ്യും

രാജി ആവശ്യം അംഗീകരിക്കാൻ ഇടയില്ലെന്നാണ് പുറത്തുവരുന്ന സൂചന. മുകേഷിന് പറയാനുള്ളതും പാർട്ടി പരിഗണിക്കും

മുകേഷിൻറെ രാജി വിഷയം നാളെ സംസ്ഥാന സമിതി ചർച്ച ചെയ്യും
മുകേഷിൻറെ രാജി വിഷയം നാളെ സംസ്ഥാന സമിതി ചർച്ച ചെയ്യും

തിരുവനന്തപുരം: ലൈംഗിക പീഡന കേസിൽ പ്രതിയായ നടനും എംഎൽഎയുമായ മുകേഷിൻറെ രാജി സംസ്ഥാന സെക്രട്ടേറിയറ്റിൽ ചർച്ചയായില്ല. വിഷയം നാളെ സംസ്ഥാന സമിതി ചർച്ച ചെയ്യും. കൊല്ലത്ത് നിന്നുള്ള നേതാക്കളുടെ അഭിപ്രായം കേൾക്കും. രാജി ആവശ്യം അംഗീകരിക്കാൻ ഇടയില്ലെന്നാണ് പുറത്തുവരുന്ന സൂചന. മുകേഷിന് പറയാനുള്ളതും പാർട്ടി പരിഗണിക്കും.

അതേസമയം, മുകേഷിൻറെ രാജിയെ ചൊല്ലി സിപിഎം സിപിഐ ദേശീയ സംസ്ഥാന നേതൃത്വങ്ങളിൽ ഭിന്നത രൂക്ഷമാവുകയാണ്. ആരോപണ വിധേയരായ കോൺഗ്രസ് എംഎൽഎമാർ പദവിയിൽ തുടരുന്നുണ്ടല്ലോയെന്ന സിപിഎം സംസ്ഥാന നേതൃത്വത്തിൻറെ നിലപാട് പോളിറ്റ് ബ്യൂറോ അംഗം ബൃന്ദ കാരാട്ട് തള്ളി. മുകേഷ് രാജി വയക്കണമെന്ന് ആദ്യം ആവശ്യമുയർത്തിയ ആനി രാജയെ സിപിഐ സംസ്ഥാന നേതൃത്വവും തള്ളിപ്പറഞ്ഞു.

Also read: ലൈംഗിക പീഡന കേസ്; മുകേഷ് അഭിഭാഷകനുമായി കൂടിക്കാഴ്ച നടത്തും

അതേസമയം കേസെടുത്തതിന് തൊട്ടുപിന്നാലെ മുകേഷ് രാജി വയ്ക്കണമെന്ന ആവശ്യം ഉന്നയിച്ച് ആനി രാജ സിപിഐ സംസ്ഥാന നേതൃത്വത്തെ വെട്ടിലാക്കിയിരുന്നു. അതിലുള്ള കടുത്ത അതൃപ്തി നേതാക്കൾ പരസ്യമാക്കി. സിപിഐ സംസ്ഥാന സെക്രട്ടറി നിലപാടും പറയും മുൻപ് ആനി രാജ പരസ്യ പ്രസ്താവന നടത്തിയതിൽ സിപിഎമ്മിലും അമർഷമുണ്ട്. സാഹചര്യം ആവർത്തിക്കാതിരിക്കാനുള്ള നിർദ്ദേശം ആനി രാജക്ക് നേതാക്കൾ നൽകിയേക്കുമെന്നാണ് ലഭിക്കുന്ന വിവരം.

Top