വയനാട് ഉരുള്‍പൊട്ടൽ: സംസ്ഥാനത്തെ സർക്കാർ പൊതുപരിപാടികൾ മാറ്റിവെച്ചു

വയനാട് ഉരുള്‍പൊട്ടൽ: സംസ്ഥാനത്തെ സർക്കാർ പൊതുപരിപാടികൾ മാറ്റിവെച്ചു
വയനാട് ഉരുള്‍പൊട്ടൽ: സംസ്ഥാനത്തെ സർക്കാർ പൊതുപരിപാടികൾ മാറ്റിവെച്ചു

തിരുവനന്തപുരം: വയനാട് മുണ്ടക്കൈയിലുണ്ടായ ഉരുള്‍പൊട്ടല്‍ ദുരന്തത്തിന്‍റെ പശ്ചാത്തലത്തില്‍ സംസ്ഥാന സര്‍ക്കാരിന്‍റെ ഇന്നത്തെ എല്ലാ പൊതുപരിപാടികളും മാറ്റിവെക്കാൻ മുഖ്യമന്ത്രി പിണറായി വിജയൻ നിര്‍ദേശം നല്‍കി. വയനാട് ഉരുള്‍പൊട്ടലില്‍ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാൻ അതീവ ദു:ഖം രേഖപ്പെടുത്തി. വലിയ അപകടമാണ് ഉണ്ടായതെന്നും അതീവ:ദുഖമുണ്ടെന്നും ഗവര്‍ണര്‍ പറഞ്ഞു. രക്ഷാപ്രവർത്തകർക്ക് എത്തിചേരാൻ പറ്റാത്ത അവസ്ഥയാണെന്നും ദൈവത്തോട് പ്രാർഥിക്കാമെന്നും ഗവര്‍ണര്‍ പറഞ്ഞു.

പുലർച്ചെ ഒരു 2 മണിയോടെ പെയ്‌ത കനത്ത മഴക്കിടെയാണ് മുണ്ടക്കൈ ടൗണിൽ ആദ്യ ഉരുൾപൊട്ടലുണ്ടായത്. രക്ഷാപ്രവർത്തനം നടക്കുന്നതിനിടെ നാലു മണിയോടെയാണ് ചൂരൽമല സ്കൂളിനു സമീപം രണ്ടാമത്തെ ഉരുൾപൊട്ടലുണ്ടായത്. പ്രദേശത്ത് കനത്ത മഴ തുടരുകയാണ്. നിരവധി പേർ പ്രദേശത്ത് കുടുങ്ങിക്കിടക്കുന്നുണ്ട്.

മുണ്ടക്കൈ ട്രീവാലി റിസോർട്ടിൽ നാട്ടുകാരായ നൂറിലധികം പേരാണ് കുടുങ്ങിക്കിടക്കുന്നത്. കുടുങ്ങിയവരിൽ വിദേശികളും ഉൾപ്പെടുന്നുണ്ട്. കണ്ണൂരിൽ നിന്നും കോഴിക്കോട് നിന്നും കണ്ണൂർ നിന്നും ദുരന്തബാധിത മേഖലയിലേക്ക് സൈന്യമെത്തുന്നു. കുടുങ്ങിക്കിടക്കുന്നവരെ പുറത്തെത്തിക്കുക എന്നതാണ് പ്രധാന ദൗത്യമെന്ന് സൈന്യം വ്യക്തമാക്കി.

ഒറ്റപ്പെട്ട പ്രദേശങ്ങളിലേക്ക് സമാന്തര പാലം നിർമിക്കാൻ ശ്രമിക്കുന്നതായി മന്ത്രി കെ രാജൻ അറിയിച്ചു. രക്ഷാദൗത്യത്തിന് തടസ്സമായി കനത്ത മഴ പെയ്യുകയാണ്. വയനാട്ടിലേക്ക് പോകാനാകാതെ ഹെലികോപ്റ്റർ കോഴിക്കോട്ടിറക്കി.

Top