സംസ്ഥാന ജിഎസ്ടി വകുപ്പിന്റെ സമഗ്ര കുടിശ്ശിക നിവാരണ പദ്ധതിക്ക് തുടക്കമായി

സംസ്ഥാന ജിഎസ്ടി വകുപ്പിന്റെ സമഗ്ര കുടിശ്ശിക നിവാരണ പദ്ധതിക്ക് തുടക്കമായി
സംസ്ഥാന ജിഎസ്ടി വകുപ്പിന്റെ സമഗ്ര കുടിശ്ശിക നിവാരണ പദ്ധതിക്ക് തുടക്കമായി

തിരുവനന്തപുരം: സംസ്ഥാന ചരക്ക് സേവന നികുതി വകുപ്പ് പ്രഖ്യാപിച്ചിരുന്ന സമഗ്ര കുടിശ്ശിക നിവാരണ പദ്ധതിയായ ‘ആംനസ്റ്റി പദ്ധതി 2024’ ഓഗസ്റ്റ് ഒന്നാം തീയ്യതി മുതല്‍ പ്രാബല്യത്തില്‍ വന്നതായി അധികൃതര്‍ അറിയിച്ചു. ഒന്നാം തീയ്യതി തിരുവനന്തപുരം അയ്യങ്കാളി ഹാളില്‍ വെച്ച് ധനകാര്യ വകുപ്പ് മന്ത്രി പദ്ധതി ഉദ്ഘാടനം ചെയ്യുമെന്ന് പ്രഖ്യാപിച്ചിരുന്നെങ്കിലും വയനാട്ടിലെ ദുരന്തത്തിന്റെ പശ്ചാത്തലത്തില്‍ ഉദ്ഘാടന ചടങ്ങ് ഒഴിവാക്കുകയായിരുന്നു.

ജി.എസ്.ടി നിലവില്‍ വരുന്നതിന് മുന്‍പുണ്ടായിരുന്ന നികുതി നിയമങ്ങള്‍ പ്രകാരമുള്ള കുടിശ്ശികകള്‍ തീര്‍പ്പാക്കുന്നതിനായി 2024 ലെ സംസ്ഥാന ബഡ്ജറ്റില്‍ പ്രഖ്യാപിച്ച സമഗ്ര കുടിശ്ശിക നിവാരണ പദ്ധതിയാണ് ആംനസ്റ്റി പദ്ധതി 2024. സംസ്ഥാനത്ത് ഇതുവരെ നടപ്പിലാക്കിയ ആംനസ്റ്റി പദ്ധതികളില്‍ ഏറ്റവും ബൃഹത്തായതും, വ്യാപാര മേഖലയ്ക്ക് വളരെയേറെ പ്രയോജനപ്പെടുന്നതുമായ ഒരു പദ്ധതിയാണ് കേരള സംസ്ഥാന സര്‍ക്കാര്‍ നടപ്പിലാക്കുന്ന ഈ സമഗ്ര കുടിശ്ശിക തീര്‍പ്പാക്കല്‍ പദ്ധതിയെന്ന് അധികൃതര്‍ അറിയിച്ചു.

കേരള മൂല്യ വര്‍ധിത നികുതി നിയമം , കേരള പൊതുവില്പന നികുതി നിയമം, കേരള നികുതിയിന്മേലുള്ള സര്‍ചാര്‍ജ് നിയമം, കേരള കാര്‍ഷിക ആദായ നികുതി നിയമം, കേരള ആഡംബര നികുതി നിയമം, കേന്ദ്ര വില്പന നികുതി നിയമം എന്നീ മുന്‍കാല നിയമങ്ങളോടനുബന്ധിച്ചുള്ള നികുതി കുടിശ്ശികകള്‍ തീര്‍പ്പാക്കുന്നതിനുള്ള അവസരമാണ് ഈ പദ്ധതിയിലൂടെ ലഭ്യമാകുന്നത്. എന്നാല്‍ പൊതു വില്പന നികുതി നിയമത്തിലെ മദ്യവില്പനയുമായി ബന്ധപ്പെട്ട നികുതി, വിറ്റുവരവ് നികുതി, കോംപൗണ്ടിങ് നികുതി എന്നിവയ്ക്ക് ആംനസ്റ്റി 2024 പദ്ധതിയുടെ ആനുകൂല്യമുണ്ടാകില്ല.

Top