തൃശൂർ: കൊടകര കുഴൽപ്പണക്കേസുമായി ബന്ധപ്പെട്ട് ബി.ജെ.പി മുൻ ഓഫീസ് സെക്രട്ടറിയായിരുന്ന തിരൂർ സതീശന്‍റെ മൊഴി ഇന്ന് രേഖപ്പെടുത്തിയില്ല. മൊഴിയെടുക്കാനായി ഹാജരാകാൻ തിരൂര്‍ സതീശന് പൊലീസ് നിര്‍ദേശം നല്‍കിയിരുന്നു. എന്നാൽ തനിക്ക് ഹാജരാകുന്നതിന് അസൗകര്യമുണ്ടെന്ന് സതീശൻ അറിയിച്ചു.
രണ്ടു ദിവസത്തെ സാവകാശം വേണമെന്നാണ് സതീശൻ അന്വേഷണസംഘത്തെ അറിയിച്ചത്. കുഴല്‍പ്പണ കേസുമായി ബന്ധപ്പെട്ട സതീശന്‍റെ പുതിയ വെളിപ്പെടുത്തലുകളുടെ അടിസ്ഥാനത്തിലാണ് മൊഴിയെടുക്കാൻ ഹാജരാകാൻ ആവശ്യപെട്ടത്.
Also Read: മാറ്റിവെച്ച ചാമ്പ്യൻസ് ബോട്ട് ലീഗ് നടത്താൻ സർക്കാർ വിജ്ഞാപനമായി
ബി.ജെ.പി നേതാക്കളുടെ നിര്‍ദ്ദേശ പ്രകാരമാണ് പണം കൊണ്ടുവന്നതെന്നും, പണം നഷ്ടമായതിന് പിന്നാലെ കെ. സുരേന്ദ്രൻ വിളിച്ചിരുന്നുവെന്നും ധര്‍മരാജൻ മൊഴി നൽകിയിരുന്നു. കേസിലെ തുടർനടപടികൾ എപ്രകാരം വേണമെന്ന കാര്യത്തിലും അന്വേഷണസംഘത്തിന്റെ യോഗത്തിൽ തീരുമാനം ഉണ്ടാകും. തിരൂർ സതീശിന്റെ മൊഴി രേഖപ്പെടുത്തുന്നതിനൊപ്പം ചോദ്യം ചെയ്യേണ്ടവരുടെ പട്ടികയും യോഗത്തിൽ തയ്യാറാക്കും.