CMDRF

പുതു ചരിത്രം കുറിച്ച് ഓഹരി വിപണി; സെൻസെക്സിൽ ആദ്യമായി 81,000ന് മുകളിലേക്ക്

പുതു ചരിത്രം കുറിച്ച് ഓഹരി വിപണി; സെൻസെക്സിൽ ആദ്യമായി 81,000ന് മുകളിലേക്ക്
പുതു ചരിത്രം കുറിച്ച് ഓഹരി വിപണി; സെൻസെക്സിൽ ആദ്യമായി 81,000ന് മുകളിലേക്ക്

സെൻസെക്സ് ചരിത്രത്തിൽ ആദ്യമായി 81,000 പോയിന്റ് തൊട്ട് ഓഹരി വിപണി. 700 പോയിന്റുകൾ ഉയർന്നാണ് സെൻസെക്സ് പുതിയ നേട്ടം കൈവരിച്ചിരിക്കുന്നത്. നിഫ്റ്റി 50 24,700 പോയിന്റുകളും ആ​​ദ്യമായി മറിടകന്നിരിക്കുകയാണ്. സെൻസെക്സ് 81203 പോയിന്റുകളിലും നിഫ്റ്റി 50 24,746 പോയിന്റുകളിലുമാണുള്ളത്. രണ്ട് സൂചികകളും 0.5 ശതമാനമാണ് ഉയർന്നിരിക്കുന്നത്.

ഐടി ഓഹരികളാണ് ഈ നേട്ടം കൈവരിക്കാൻ കൂടുതൽ സഹായിച്ചത്. ജൂൺ ക്വാർട്ടറിലാകെ ടിസിഎസ് ഓഹരികളും എച്ച്സിഎൽ ടെക്ക് ഓഹരികളും മികച്ച വളർച്ച നേടി. ഈ അടുത്തായി ഏറ്റവും ഉയർന്ന നിരക്കിലെത്തിയ നിഫ്റ്റി 50 സൂചികയിലെ എട്ട് കമ്പനികളിൽ നാല് ഐടി ഓഹരികളും ഉൾപ്പെടുന്നുണ്ട്. ടെക് മഹീന്ദ്ര, ബ്രിട്ടാനിയ ഇൻഡസ്‌ട്രീസ്, എച്ച്‌യുഎൽ, ഒഎൻജിസി, വിപ്രോ, ഇൻഫോസിസ്, ടിസിഎസ് എന്നിവയുടെ ഓഹരികൾ നേട്ടമുണ്ടാക്കി.

ടാറ്റ കൺസെൾട്ടൻസ് സർവീസസ്, ഹിന്ദുസ്ഥാൻ യൂണിലിവർ, ബജാജ് ഫിൻസെർവ്, ടെക്കി മഹീന്ദ്ര, സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ ഓഹരികൾ സെൻസെക്സിൽ നേട്ടമുണ്ടാക്കി. അതേസമയം അദാനി പോർട്ട്സ്, ഏഷ്യൻ പെയിന്റ്സ്, ടാറ്റ സ്റ്റീൽസ്, എൻടിപിസി, പവർ ​ഗ്രിഡ്, അൾട്രാ ടെക്ക് സിമന്റ് ഓഹരികൾ തിരിച്ചടി നേരിട്ടു.

Top