ആമ്പല്ലൂർ: ചിമ്മിനി ഡാം കണ്ട് മടങ്ങുന്നതിനിടെ വിദ്യാർഥിനി മരിച്ചു. നിയന്ത്രണംവിട്ട സ്കൂട്ടർ വൈദ്യുതിത്തൂണിലിടിച്ചായിരുന്നു മരണം. വരന്തരപ്പിള്ളി നന്തിപുലം മാഞ്ഞൂർ കുറുവത്ത് വീട്ടിൽ സാജൻ്റെ മകൾ ഇന്ദുപ്രിയയാണ് (20) മരിച്ചത്. വെള്ളിയാഴ്ച വൈകീട്ട് ആറോടെ പാലപ്പിള്ളി വലിയകുളത്താണ് അപകടം നടന്നത്. സഹപാഠികളായ നാലുപേർ ചേർന്ന് രണ്ട് സ്കൂട്ടറിലാണ് ഡാം കാണാൻ പോയത്.
ALSO READ: ശക്തമായ മഴയ്ക്ക് സാധ്യത; 11 ജില്ലകളില്‍ യെല്ലോ അലര്‍ട്ട്
ഡാം കണ്ട് മടങ്ങുന്നതിനിടെ ഇന്ദുപ്രിയ ഓടിച്ച സ്കൂട്ടർ നിയന്ത്രണംവിട്ട് വൈദ്യുതിത്തൂണിൽ ഇടിക്കുകയായിരുന്നു. അപകടത്തിൽ തലക്ക് പരിക്കേറ്റ ഇന്ദുപ്രിയയെ നാട്ടുകാർ ഒരു സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. കൊച്ചി അമൃത ഇൻസ്റ്റിറ്റ്യൂട്ടിലെ റേഡിയോളജി വിഭാഗം വിദ്യാർഥിയാണ് ഇന്ദുപ്രിയ. വരന്തരപ്പിള്ളി പൊലീസ് മേൽനടപടി സ്വീകരിച്ചു.