വിശാഖപട്ടണം: നിയമ വിദ്യാർഥിനിയെ കാമുകൻ ഉൾപ്പെടെ നാല് പേർ ചേർന്ന് കൂട്ടബലാത്സംഗം ചെയ്തു. ആഗസ്റ്റ് 13നാണ് സംഭവം. കേസിൽ പ്രതികളായ പെൺകുട്ടിയുടെ കാമുകൻ വംശിയെയും അയാളുടെ മൂന്ന് സുഹൃത്തുക്കളെയും പൊലീസ് അറസ്റ്റ് ചെയ്തു. വംശിയും പെൺകുട്ടിയും തമ്മിൽ ഒരു വർഷത്തിലേറെയായി പ്രണയത്തിലായിരുന്നു.
പ്രതി പെണ്‍കുട്ടിയെ വിശാഖപട്ടണത്തെ കൃഷ്ണനഗറിലെ സുഹൃത്തിന്റെ വീട്ടിലെത്തി പീഡിപ്പിക്കുകയായിരുന്നു. സുഹൃത്ത് ഇത് വീഡിയോയില്‍ പകര്‍ത്തുകയും ഇത് കാണിച്ച് ഭീഷണിപ്പെടുത്തി മൂന്ന് സുഹൃത്തുക്കളെ കൂടി കൂട്ടി പെണ്‍കുട്ടിയെ പീഡിപ്പിക്കുകയായിരുന്നു.
Also Read: വിമാനത്തിൽ ലൈംഗികാതിക്രമം; ഹരിയാന സ്വദേശി അറസ്റ്റിൽ
തുടർന്ന് നവംബർ 18ന് പെൺകുട്ടി ആത്മഹത്യക്ക് ശ്രമിച്ചു. ഇത് ശ്രദ്ധിച്ച പിതാവ് വിവരം അന്വേഷിക്കുകയും തുടർന്ന് പൊലീസിൽ പരാതി നൽകുകയുമായിരുന്നു. ചൊവ്വാഴ്ചയാണ് പ്രതികളെ പൊലീസ് അറസ്റ്റ് ചെയ്തത്.