CMDRF

വിദ്യാര്‍ഥികളെ കയറ്റാതെ പോയി; സ്വകാര്യ ബസ് ജീവനക്കാര്‍ക്ക് ഇംപോസിഷന്‍ ശിക്ഷ

വിദ്യാര്‍ഥികളെ കയറ്റാതെ പോയി; സ്വകാര്യ ബസ് ജീവനക്കാര്‍ക്ക് ഇംപോസിഷന്‍ ശിക്ഷ
വിദ്യാര്‍ഥികളെ കയറ്റാതെ പോയി; സ്വകാര്യ ബസ് ജീവനക്കാര്‍ക്ക് ഇംപോസിഷന്‍ ശിക്ഷ

അടൂര്‍: വിദ്യാര്‍ഥികളെ കയറ്റാതെ പോയ സ്വകാര്യ ബസ് ജീവനക്കാരെക്കൊണ്ട് നൂറുതവണ ഇംപോസിഷന്‍ എഴുതിപ്പിച്ച് അടൂര്‍ പൊലീസ്. വിദ്യാര്‍ഥികളെ ബസില്‍ കയറ്റാത്തതിന് ശിക്ഷയായി ജീവനക്കാരെക്കൊണ്ട് നൂറുതവണ ഇംപോസിഷന്‍ എഴുതിച്ചിരിക്കുകയാണ് അടൂര്‍ പൊലീസ്. ‘കുട്ടികളെ ബസില്‍ കയറ്റാതിരിക്കുകയോ, മനഃപൂര്‍വമായി ഇറക്കിവിടുകയോ, അപമര്യാദയായി പെരുമാറുകയോ ചെയ്യില്ല,’ എന്ന് നൂറുതവണ ഇംപോസിഷന്‍ എഴുതി സ്വകാര്യബസ് ജീവനക്കാര്‍ പാഠം പഠിച്ചു.

പത്തനംതിട്ട-ചവറ റൂട്ടില്‍ സര്‍വീസ് നടത്തുന്ന ‘യൂണിയന്‍’ എന്ന സ്വകാര്യബസിലെ ജീവനക്കാര്‍ക്കായിരുന്നു ഇത്തരത്തില്‍ ഒരു ശിക്ഷ ലഭിച്ചത്. രണ്ടുമണിക്കൂര്‍ കൊണ്ടാണ് എഴുതി പൂര്‍ത്തിയാക്കിയത്. ഇനി ഇത്തരത്തില്‍ ആവര്‍ത്തിച്ചാല്‍ ലൈസന്‍സ് റദ്ദാക്കുന്നതുള്‍പ്പടെയുള്ള നടപടികള്‍ സ്വീകരിക്കുമെന്ന താക്കീതും നല്‍കിയാണ് ട്രാഫിക് എസ് ഐ ജി സുരേഷ് കുമാര്‍ ഇവരെ വിട്ടയച്ചത്.

അടൂര്‍ പാര്‍ഥസാരഥി ജങ്ഷനില്‍ നിര്‍ത്തിയപ്പോള്‍ ബസില്‍കയറാന്‍ ശ്രമിച്ച പെണ്‍കുട്ടികള്‍ ഉള്‍പ്പെടെയുള്ള വിദ്യാര്‍ഥികളോട്, മുന്‍പില്‍ മറ്റൊരു ബസുണ്ടെന്നും അതില്‍കയറിയാല്‍ മതിയെന്നുമാണ് ജീവനക്കാര്‍ പറഞ്ഞു. എന്നാല്‍, വിദ്യാര്‍ഥികള്‍ ഈ ബസില്‍ കയറാന്‍തുടങ്ങിയപ്പോള്‍ ജീവനക്കാര്‍ കയര്‍ത്തു. ഇതിന്റെ ദൃശ്യങ്ങള്‍ സാമൂഹികമാധ്യമങ്ങളില്‍ പ്രചരിച്ചിരുന്നു. ഇത് ശ്രദ്ധയില്‍പ്പെട്ടതോടെ ട്രാഫിക് പൊലീസ് ബസ് കണ്ടെത്തുകയും ജീവനക്കാര്‍ക്ക് ശിക്ഷ നല്‍കുകയുമായിരുന്നു.

Top