സമ്പന്നര്‍ ഉപയോഗിക്കുന്ന സ്വകാര്യ ജെറ്റുകള്‍ പ്രകൃതിക്കും കാലാവസ്ഥയ്ക്കും അപകടകരമാണെന്ന് മുന്നറിയിപ്പ്. ഇത്തരം ജെറ്റുകളില്‍ നിന്ന് പുറത്തേയ്ക്ക് വരുന്ന വാതകങ്ങള്‍ അന്തരീക്ഷത്തെ വളരെ ചൂടും അപകടകരവും ആക്കുമെന്ന് കാലാവസ്ഥാ ശാസ്ത്രജ്ഞര്‍ മുന്നറിയിപ്പ് നല്‍കുന്നു. കാലാവസ്ഥാ വ്യതിയാനത്തിന് കാരണമാകുന്ന കാര്‍ബണ്‍ ഡൈ ഓക്‌സൈഡ് പുറന്തള്ളല്‍ 2019 നും 2023 നും ഇടയില്‍ 46% വര്‍ദ്ധിച്ചതായി ശാസ്ത്രജ്ഞര്‍ കണ്ടെത്തി.
സ്‌പെയിനിലെ ഇബിസയിലേക്കുള്ള വേനല്‍ക്കാല വാരാന്ത്യ യാത്രകള്‍, ഫിഫ ലോകകപ്പ്, ദുബായിലെ യുഎന്‍ കാലാവസ്ഥാ സമ്മേളനം എന്നിവിടങ്ങളിലേയ്ക്ക് സ്വകാര്യ ജെറ്റ് യാത്രകള്‍ വളരെയധികമായിരുന്നു. സ്വകാര്യ ജെറ്റിലെ ഈ യാത്രകളും മറ്റ് വിമാനങ്ങളിലെ യാത്രകളും തമ്മില്‍ താരതമ്യപ്പെടുത്തിയ ശേഷമായിരുന്നു ജെറ്റുകള്‍ കാലാവസ്ഥയെ പ്രതികൂലമായി ബാധിക്കുന്നുവെന്ന് കണ്ടെത്തിയത്.
Also Read:കിമ്മിനെ ഭയന്ന ട്രംപ് ഇറാനെയും ഭയക്കണം, റഷ്യയിൽ നിന്നും ആയുധങ്ങളുമായി കപ്പൽ ഇറാനിലേക്ക് !
ഒരു മണിക്കൂറില്‍ പറക്കുന്ന സ്വകാര്യ ജെറ്റ്, മറ്റ് വാഹനങ്ങള്‍ ഒരു വര്‍ഷത്തില്‍ ഉല്‍പ്പാദിപ്പിക്കുന്നതിനേക്കാള്‍ കൂടുതല്‍ കാര്‍ബണ്‍ ഡൈ ഓക്‌സൈഡ് അന്തരീക്ഷത്തിലേക്ക് പുറന്തള്ളുന്നതായാണ് ഗവേഷണ സംഘം കണ്ടെത്തിയത്.
2023-ല്‍, സ്വകാര്യ വിമാനങ്ങളും ജെറ്റുകളും ഏകദേശം 15.6 ദശലക്ഷം ടണ്‍ കാര്‍ബണ്‍ ഡൈ ഓക്‌സൈഡാണ് അന്തരീക്ഷത്തിലേയ്ക്ക് പുറന്തള്ളിയത്. ഒരു വര്‍ഷത്തിനിടെ 3.7 ദശലക്ഷം പെട്രോള്‍ കാറുകള്‍ ഓടിക്കുന്നതിന് തുല്യമാണ് ഇതെന്നും ഗവേഷകര്‍ ചൂണ്ടിക്കാട്ടി. ലോകത്തിലെ എല്ലാ വിമാനങ്ങളും കൂടി ഏകദേശം 1.8% കാര്‍ബണ്‍ഡയോയ്ക്‌സൈഡ് ആണ് പുറന്തള്ളുന്നത്.
Also Read: ഇസ്രയേലിന്റെ യുദ്ധവെറിയില്‍ മണ്‍മറയുന്ന പുരാതന സാംസ്‌കാരിക ശേഷിപ്പുകള്‍
ഓരോ മനുഷ്യനും ഓരോ വര്‍ഷം ശരാശരി 4.3 ശതമാനം കാര്‍ബണ്‍ ഡൈ ഓക്‌സൈഡ് ആണ് ഉത്പാദിപ്പിക്കുന്നത്. എന്നാല്‍ മധ്യ ആഫ്രിക്കയിലേയ്ക്ക് വരുമ്പോള്‍ അത് 0.1 ടണ്ണായി കുറയുന്നു. സ്വകാര്യ ജെറ്റുകളിലെ യാത്രകള്‍ 46% വര്‍ദ്ധിച്ചതിന് കാരണം കൊവിഡ് മഹാമാരി കാലത്തെ വിമാന യാത്രകള്‍ക്ക് ഏര്‍പ്പെടുത്തിയ നിയന്ത്രണങ്ങളായിരുന്നു.
അതേസമയം, പാശ്ചാത്യ രാജ്യങ്ങളില്‍ ഈ വിമാനങ്ങള്‍ ടാക്‌സികളായി ഉപയോഗിക്കുന്നവരുടെ എണ്ണം വളരെ കൂടുതലാണ്. വളരെ കുറഞ്ഞ സമയം കൊണ്ട് സൗകര്യപ്രദമായ യാത്ര പ്രദാനം ചെയ്യുന്നതിനാല്‍ കൂടുതല്‍ പേരും ഇപ്പോള്‍ സ്വകാര്യ ജെറ്റുകളെയാണ് ആശ്രയിക്കുന്നത്. യാത്രക്കാരുടെ എണ്ണം കൂടുന്നതിനനുസരിച്ച് അപകടകരമായ വാതകങ്ങള്‍ പുറന്തള്ളുന്നതും കൂടുന്നു.
Also Read:ലോകം വെന്തുരുകുന്നു, ഭൂമി കണ്ടതിലെ ഏറ്റവും വലിയ ചൂട് കാലം
സ്വകാര്യ ജെറ്റുകളില്‍ പറക്കുന്ന ആളുകള്‍ സാധാരണയായി ലോകത്തിലെ ഏറ്റവും സമ്പന്നരാണ്. ഇവരെ ‘അള്‍ട്രാ-ഹൈ-നെറ്റ്-വര്‍ത്ത്’ വ്യക്തികള്‍ എന്നാണ് വിളിക്കുന്നത്, ശാസ്ത്രജ്ഞര്‍ പറയുന്നതനുസരിച്ച്, ഈ ഗ്രൂപ്പില്‍ ഏകദേശം 256,000 ആളുകള്‍ ഉള്‍പ്പെടുന്നു, ‘പ്രശസ്ത അഭിനേതാക്കള്‍, ഗായകര്‍, സംവിധായകര്‍’ എന്നിവര്‍ക്കെല്ലാം തന്നെ ആഡംബര ജെറ്റുകള്‍ സ്വന്തമായുണ്ട്. ഇവരെല്ലാം തന്നെ യാത്രയ്ക്കായി തെരഞ്ഞെടുക്കുന്നതും ജെറ്റുകളെയാണ്. ഇത്തരത്തില്‍ ജെറ്റ് യാത്രയില്‍ വര്‍ദ്ധനവ് ഉണ്ടാകുകയും ഇത് കാര്‍ബണ്‍ ഡൈ ഓക്‌സൈഡ് കൂടുതലായി പുറത്തേയ്ക്ക് തള്ളാന്‍ കാരണമാകുകയും ചെയ്യുന്നു.
ഒരു വ്യക്തി 2023ല്‍ 169 തവണ സ്വകാര്യ ജെറ്റില്‍ യാത്ര ചെയ്തുകൊണ്ട് ഏകദേശം 2,400 ടണ്‍ കാര്‍ബണ്‍ ഡൈ ഓക്‌സൈഡാണ് പുറന്തള്ളിയത്. ഇത് ഒരു വര്‍ഷം കൊണ്ട് 571 പെട്രോള്‍ കാറുകള്‍ പുറന്തള്ളുന്ന കാര്‍ബണ്‍ ഡൈ ഓക്‌സൈഡിന് സമാനമാണ്.
Also Read: ആമസോൺ വറ്റുന്നുവോ … ലോകം വരൾച്ചയിലേക്കോ ..?
ബ്രസീല്‍, കാനഡ, ജര്‍മ്മനി, മെക്‌സിക്കോ, യുകെ എന്നിവിടങ്ങളിലെല്ലാം സ്വകാര്യ ജെറ്റുകള്‍ ഉപയോഗിക്കുന്നവരുടെ എണ്ണം ദിനംപ്രതി കൂടിക്കൊണ്ടിരിക്കുകയാണ്. ഗവേഷകര്‍ പറയുന്നതനുസരിച്ച്, മിക്ക സ്വകാര്യ ജെറ്റുകളും വിനോദത്തിനോ, വിവിധ രാജ്യങ്ങളില്‍ നടക്കുന്നചലച്ചിത്രമേളകള്‍, ഫുട്‌ബോള്‍ മത്സരങ്ങള്‍ തുടങ്ങിയ പരിപാടികള്‍ കാണാനോ ആയിട്ടാണ് ഉപയോഗിച്ചിരുന്നത്.
2022ല്‍ ഫിഫ ലോകകപ്പ് കാണാന്‍ 1,846 ജെറ്റ് വിമാനങ്ങളാണ് ഖത്തറിലെത്തിയത്, ഏകദേശം 14,700 ടണ്‍ കാര്‍ബണ്‍ ഡൈ ഓക്‌സൈഡ് ആണ് അന്ന് പുറന്തള്ളിയത്. 2023 ല്‍ ദുബായില്‍ നടന്ന യുഎന്‍ കാലാവസ്ഥാ സമ്മേളനത്തില്‍ 1500 ടണ്‍ കാര്‍ബണ്‍ ഡൈ ഓക്‌സൈഡും സ്വകാര്യവിമാനങ്ങള്‍ പുറന്തള്ളിയതായി കണ്ടെത്തി.
Also Read: ഇസ്രായേല്‍ ലെബനന്‍ ആക്രമിക്കുമ്പോള്‍ ടെല്‍ അവീവ് ലക്ഷ്യമിട്ട് ഹിസ്ബുള്ള
അതേസമയം, സ്വകാര്യ ഉടമസ്ഥതയിലുള്ള വിമാനങ്ങളേക്കാള്‍ ചാര്‍ട്ടേഡില്‍ പറക്കാന്‍ സാധ്യതയുള്ള രാഷ്ട്രത്തലവന്മാരെയോ രാഷ്ട്രീയക്കാരെയോ ഗവേഷണത്തില്‍ ഉള്‍പ്പെടുത്തിയിട്ടില്ലെന്ന് കാലാവസ്ഥാ വിഭാഗം ശാസ്ത്രജ്ഞര്‍ ചൂണ്ടിക്കാട്ടി. 18,655,789 വിമാനങ്ങളില്‍ നിന്ന് പുറന്തള്ളുന്ന വിമാനങ്ങളിലെ പുകയുടെ തോത് ഗവേഷകര്‍ കണക്കാക്കിയത് വായുവിലെ സമയവും വിമാന മോഡലുകളുടെ ശരാശരി ഇന്ധന ഉപഭോഗവും നോക്കിയാണ്.
2050 ആകുമ്പോഴേക്കും സ്വകാര്യ ജെറ്റിലെ യാത്രകള്‍ 2021 ലെക്കാള്‍ 2.5 മടങ്ങ് വര്‍ദ്ധിക്കുമെന്ന് പ്രവചിക്കപ്പെടുന്നു. വരും വര്‍ഷങ്ങളില്‍ ചൂട് അമിതമായി ഉയരുമെന്നും അതിനാല്‍ തന്നെ സ്വകാര്യ ജെറ്റുകള്‍ മൂലമുള്ള വായുമലിനീകരണം ഇരട്ടിയാകുമെന്നും യൂറോപ്യന്‍ കാലാവസ്ഥാ ഏജന്‍സി ആഗോളവ്യാപകമായി മുന്നറിയിപ്പ് തരുന്നുണ്ട്.