CMDRF

അമേരിക്കയില്‍ ഗര്‍ഭച്ഛിദ്ര ഗുളികയുടെ നിയന്ത്രണം റദ്ദാക്കി സുപ്രീം കോടതി; വിധി ബൈഡന്‍ സ്വാഗതം ചെയ്തു

അമേരിക്കയില്‍ ഗര്‍ഭച്ഛിദ്ര ഗുളികയുടെ നിയന്ത്രണം റദ്ദാക്കി സുപ്രീം കോടതി; വിധി ബൈഡന്‍ സ്വാഗതം ചെയ്തു
അമേരിക്കയില്‍ ഗര്‍ഭച്ഛിദ്ര ഗുളികയുടെ നിയന്ത്രണം റദ്ദാക്കി സുപ്രീം കോടതി; വിധി ബൈഡന്‍ സ്വാഗതം ചെയ്തു

ന്യൂയോര്‍ക്ക്: അമേരിക്കയിലെ ഭൂരിഭാഗം സ്ത്രീകളും ഗര്‍ഭച്ഛിദ്രത്തിന് ഉപയോഗിച്ചിരുന്ന മിഫെപ്രിസ്റ്റോണ്‍ ഗുളികയുടെ നിയന്ത്രണം റദ്ദാക്കി സുപ്രീം കോടതി. ഗര്‍ഭച്ഛിദ്ര ഗുളികയുടെ ഉപയോഗം നിയന്ത്രിക്കാന്‍ നിലനിന്നിരുന്ന കീഴ്‌ക്കോടതിയുടെ ഉത്തരവിനെതിരെ ആണ് സുപ്രീം കോടതി വിധി. മൂന്നംഗ കീഴ്‌ക്കോടതി ബെഞ്ചിന്റെ കഴിഞ്ഞ വര്‍ഷത്തെ വിധി ഒമ്പതംഗ ബെഞ്ചാണ് റദ്ദാക്കിയത്.

ഗര്‍ഭഛിദ്രം നിരുത്സാഹപ്പെടുത്തുന്നതിന്റെ ഭാഗമായി കഴിഞ്ഞ വര്‍ഷമാണ് മരുന്നിന് പരിധി ഏര്‍പ്പെടുത്തിയത്. എന്നാല്‍, ഇതിനെതിരെ ഫെമിനിസ്റ്റ് സംഘടനകളും ഡെമോക്രാറ്റുകളും കടുത്ത പ്രതിഷേധത്തിലായിരുന്നു. 2000ല്‍ എഫ്.ഡി.എ ഫുഡ് (ആന്‍ഡ് ഡ്രഗ് അഡ്മിനിസ്ട്രേഷന്‍) റെഗുലേറ്ററി അംഗീകാരം ലഭിച്ച ഈ ഗുളിക യു.എസിലെ 60 ശതമാനത്തിലധികം ഗര്‍ഭഛിദ്രങ്ങളിലും ഉപയോഗിക്കുന്നതായി അടുത്തിടെ നടത്തിയ ഒരു പഠനത്തില്‍ പറയുന്നു. 2016ലും 2021ലും ഗുളികയുടെ ഉപയോഗം എളുപ്പമാക്കാന്‍ എഫ്.ഡി.എ നടപടികള്‍ സ്വീകരിച്ചിരുന്നു.

എന്നാല്‍, മുന്‍പ്രസിഡന്റ് ട്രംപ് നിയമിച്ച യാഥാസ്തികര്‍ക്ക് ഭൂരിപക്ഷമുള്ള കോടതി 2022ല്‍ ഇതിന് തടയിടുകയായിരുന്നു. തൊട്ടുപിന്നാലെ റിപ്പബ്ലിക്കന്‍ പാര്‍ട്ടി ഭരിക്കുന്ന നിരവധി സംസ്ഥാനങ്ങള്‍ മരുന്നിന് നിരോധനവും കടുത്ത നിയന്ത്രണങ്ങളും ഏര്‍പ്പെടുത്തിയിരുന്നു. വിഷയം നവംബറില്‍ നടക്കുന്ന തെരഞ്ഞെടുപ്പില്‍ ഡെമോക്രാറ്റുകളും റിപ്പബ്ലിക്കന്‍ പാര്‍ട്ടിയും പ്രചാരണായുധമായി ഉയര്‍ത്തിക്കൊണ്ടുവരുന്നതിനിടെയാണ് പ?gതിയ ഉത്തരവ്. ഗര്‍ഭച്ഛിദ്രം എുപ്പമാക്കണമെന്ന വാദമാണ് ഡെമോക്രാറ്റുകള്‍ക്കുള്ളത്. എന്നാല്‍, പ്രത്യുല്‍പാദന സ്വാതന്ത്ര്യത്തിനാണ് റിപ്പബ്ലിക്കന്‍ പാര്‍ട്ടി ഊന്നല്‍ നല്‍കുന്നത്.

അതേസമയം ഗര്‍ഭച്ഛിദ്ര ഗുളികയുടെ ഉപയോഗം എളുപ്പമാക്കാനുള്ള സുപ്രീം കോടതി ഉത്തരവിനെ ബൈഡന്‍ സ്വാഗതം ചെയ്തു. ആവശ്യമായ ചികിത്സ ലഭിക്കാനുള്ള സ്ത്രീകളുടെ അവകാശം പല സംസ്ഥാനങ്ങളിലും അപകടത്തിലാണെന്നും രാജ്യവ്യാപകമായി ഗര്‍ഭഛിദ്രം നിരോധിക്കുന്നതിനുള്ള റിപ്പബ്ലിക്കന്‍ പാര്‍ട്ടിയുടെ അപകടകരമായ അജണ്ടയുടെ ഭാഗമാണ് മരുന്നിനെതിരെ ഉയര്‍ന്ന നീക്കങ്ങളെന്നും അദ്ദേഹം പ്രസ്താവനയില്‍ പറഞ്ഞു.

ഗര്‍ഭച്ഛിദ്രം റദ്ധാക്കണമെന്നത് അമേരിക്കയിലെ യാഥാസ്ഥിതിക ക്രിസ്ത്യാനികളുടെ ആവശ്യമായിരുന്നു. എന്നാല്‍ അത് സ്ത്രീകളുടെ സ്വതന്ത്രമായ തിരഞ്ഞെടുപ്പിന് വിരുദ്ധമാണെന്നാണ് ലിബറലുകളുടെ വാദം.

Top