മഴയിൽ തകർന്ന മതിൽ പുനർനിർമിക്കാൻ കോട്ടയം കളക്ടർക്ക് സുപ്രീം കോടതി നിർദേശം നൽകി

സംസ്ഥാന ലാൻഡ് റവന്യു കമ്മീഷ്ണർ ഡോ. എ. കൗശികന് എതിരേ ചങ്ങനാശേരി സ്വദേശി കെ.സുരേഷ് നൽകിയ കോടതി അലക്ഷ്യ ഹർജിയിലാണ് സുപ്രീം കോടതി ഉത്തരവ്

മഴയിൽ തകർന്ന മതിൽ പുനർനിർമിക്കാൻ കോട്ടയം കളക്ടർക്ക് സുപ്രീം കോടതി നിർദേശം നൽകി
മഴയിൽ തകർന്ന മതിൽ പുനർനിർമിക്കാൻ കോട്ടയം കളക്ടർക്ക് സുപ്രീം കോടതി നിർദേശം നൽകി

ന്യൂഡൽഹി: ചങ്ങനാശ്ശേരി വാഴപ്പള്ളി കൽക്കുളത്തുകാവ് ഭഗവതി ക്ഷേത്രത്തിന് സമീപം മഴയിൽ തകർന്ന മതിൽ പുനർനിർമിക്കാൻ സുപ്രീം കോടതി ഉത്തരവ്. ആറ് ആഴ്ചയ്ക്കുള്ളിൽ മതിൽ പണിത് നൽകാൻ കോട്ടയം ജില്ലാ കളക്ടർക്ക് സുപ്രീം കോടതി നിർദേശം നൽകുകയുണ്ടായി.

Also Read: എഡിജിപി ആര്‍.എസ്.എസ്. നേതാവിനെ കണ്ടതില്‍ തെറ്റില്ല; അജിത് കുമാറിനെ ന്യായീകരിച്ച് സ്പീക്കര്‍

നിർമാണ ചെലവ് ചങ്ങനാശേരി മുനിസിപ്പാലിറ്റിയുടെ ഗ്രാന്റിൽനിന്ന് ഈടാക്കാനും ജസ്റ്റിസ്മാരായ ബി.ആർ. ഗവായ്, കെ.വി. വിശ്വനാഥൻ സംസ്ഥാന ലാൻഡ് റവന്യു കമ്മീഷ്ണർ ഡോ. എ. കൗശികന് എതിരേ ചങ്ങനാശേരി സ്വദേശി കെ.സുരേഷ് നൽകിയ കോടതി അലക്ഷ്യ ഹർജിയിലാണ് സുപ്രീം കോടതിയുടെ ഉത്തരവ്. 2015-ലാണ് വാഴപ്പള്ളി കൽക്കുളത്തുകാവ് ഭഗവതി ക്ഷേത്ര കുളത്തിനും കനാലിനും സമീപത്തുള്ള സുരേഷിന്റെ വസ്തുവിനോട് ചേർന്ന് മതിൽ പണിതത്.

സംസ്ഥാന ലാൻഡ് റവന്യു കമ്മീഷ്ണർ ഡോ. എ. കൗശികന് എതിരേ ചങ്ങനാശേരി സ്വദേശി കെ.സുരേഷ് നൽകിയ കോടതി അലക്ഷ്യ ഹർജിയിലാണ് സുപ്രീം കോടതി ഉത്തരവ്. 2015-ലാണ് വാഴപ്പള്ളി കൽക്കുളത്തുകാവ് ഭഗവതി ക്ഷേത്ര കുളത്തിനും കനാലിനും സമീപത്തുള്ള സുരേഷിന്റെ വസ്തുവിനോട് ചേർന്ന് മതിൽ പണിതത്.
ഈ മതിൽ 2022-ലെ ശക്തമായ മഴയിൽ തകരുകയായിരുന്നു. ദുരന്തനിവാരണ ഫണ്ടിൽനിന്ന് പണമെടുത്ത് മതിൽ പുനർനിർമിക്കണം എന്നായിരുന്നു ഹൈക്കോടതിയുടെ ഉത്തരവ്. എന്നാൽ സംസ്ഥാന ദുരന്ത നിവാരണ ഫണ്ടിൽനിന്ന് മതിൽ പണിയാൻ പണം നൽകാൻ കഴിയില്ല എന്ന നിലപാടാണ് ലാൻഡ് റവന്യു കമ്മീഷണർ സ്വീകരിച്ചത്.സംസ്ഥാന സർക്കാരിനുവേണ്ടി സ്റ്റാന്റിങ് കോൺസൽ സി.കെ ശശിയും ഹർജിക്കാരനായ കെ.സുരേഷിന് വേണ്ടി അഭിഭാഷകൻ അബ്ദുള്ള നസീഹും ഹാജരായി.

Top