ഡല്‍ഹി: ലോക്‌സഭാ തിരഞ്ഞെടുപ്പ് കാലത്ത് ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിന് ഇടക്കാല ജാമ്യം നല്‍കണമോയെന്ന കാര്യത്തില്‍ സുപ്രീംകോടതി ഇന്ന് തീരുമാനമെടുത്തേക്കും. ഇഡിയുടെ അറസ്റ്റും റിമാന്‍ഡും നിയമവിരുദ്ധമായി പ്രഖ്യാപിക്കണമെന്ന് ആവശ്യപ്പെട്ട് അരവിന്ദ് കെജ്രിവാള്‍ നല്‍കിയ ഹര്‍ജിയിലാണ് തീരുമാനമെടുക്കാനുള്ള സാധ്യത. ഹര്‍ജിയില്‍ വാദം നീണ്ടാല്‍ ഇടക്കാല ജാമ്യം നല്‍കുമെന്നായിരുന്നു സുപ്രീംകോടതി നേരത്തെ നിലപാട് വ്യക്തമാക്കിയത്.
വാദം നീണ്ടാല്‍ കെജ്രിവാളിന് ഇടക്കാല ജാമ്യം നല്‍കുന്നത് പരിഗണിക്കുമെന്നായിരുന്നു സുപ്രീംകോടതി നേരത്തെ വ്യക്തമാക്കിയത്. തിരഞ്ഞെടുപ്പ് കാലമായതിനാലാണ് ഇതെന്നും കോടതി അറിയിച്ചിരുന്നു. മാര്‍ച്ച് 21നാണ് ഡല്‍ഹി മദ്യനയ അഴിമതി കേസുമായി ബന്ധപ്പെട്ട് കെജ്രിവാളിനെ ഇഡി അറസ്റ്റ് ചെയ്തത്.
ജയിലില്‍ കഴിയവെ മുഖ്യമന്ത്രി എന്ന നിലയില്‍ അരവിന്ദ് കെജ്രിവാളിന് ഔദ്യോഗിക രേഖകളില്‍ ഒപ്പിടാനാകുമോയെന്നും ഇഡി വിശദീകരണം നല്‍കണം. ഡല്‍ഹി കള്ളപ്പണ ഇടപാട് കേസുമായി ബന്ധപ്പെട്ടും സുപ്രീംകോടതി ചോദ്യങ്ങള്‍ ഉയര്‍ത്തിയേക്കും. കമ്പനിയെന്ന നിര്‍വചനത്തില്‍ എഎപി എന്ന രാഷ്ട്രീയപാര്‍ട്ടി വരുമോയെന്നും ഇഡി വിശദീകരിക്കണം. ചോദ്യങ്ങള്‍ക്ക് ഇന്ന് മറുപടി നല്‍കാന്‍ തയ്യാറാകണമെന്നാണ് ഇഡിക്ക് സുപ്രീംകോടതി നല്‍കിയ മുന്നറിയിപ്പ്. ജസ്റ്റിസുമാരായ സഞ്ജീവ് ഖന്ന, ദിപാങ്കര്‍ ദത്ത എന്നിവര്‍ ഉള്‍പ്പെട്ട ബെഞ്ചാണ് ഹര്‍ജി പരിഗണിക്കുന്നത്.