ആർത്തവ അവധിക്ക് നയം രൂപീകരിക്കണമെന്ന ഹർജി തള്ളി സുപ്രീംകോടതി

ആർത്തവ അവധിക്ക് നയം രൂപീകരിക്കണമെന്ന ഹർജി തള്ളി സുപ്രീംകോടതി
ആർത്തവ അവധിക്ക് നയം രൂപീകരിക്കണമെന്ന ഹർജി തള്ളി സുപ്രീംകോടതി

ഡൽഹി: ആർത്തവ അവധിക്ക് നയം രൂപീകരിക്കണമെന്ന ഹർജി തള്ളി സുപ്രീംകോടതി. നയം രൂപീകരിക്കാൻ കേന്ദ്ര – സംസ്ഥാന സർക്കാരുകൾക്ക് നിർദ്ദേശം നൽകണമെന്നായിരുന്നു ആവശ്യം. ഇത്തരം അവധികൾ തൊഴിലുടമക്ക് സ്ത്രീകൾക്ക് ജോലി നൽകാൻ താൽപര്യം ഇല്ലാതെയാക്കും. ഇത് വിപരീതഫലം ഉണ്ടാക്കും. നയപരമായ കാര്യത്തിൽ ഇടപെടാനില്ലെന്നും ചീഫ് ജസ്റ്റിസ് വ്യക്തമാക്കി

വിദ്യാർഥിനികൾക്കും വനിതാ ജീവനക്കാർക്കും ആർത്തവ അവധി അനുവദിക്കുന്നതിന് ചട്ടങ്ങൾ രൂപീകരിക്കാൻ കേന്ദ്ര, സംസ്ഥാന സർക്കാരുകൾക്കു നിർദേശം നൽകണമെന്ന് ആവശ്യപ്പെട്ടു സമർപ്പിച്ച ഹർജി സുപ്രീം കോടതി ഫെബ്രുവരിയിൽ തള്ളിയിരുന്നു. സർക്കാർ നയത്തിൻറെ പരിധിയിൽ വരുന്ന കാര്യമാണെന്ന് ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ് അധ്യക്ഷനായ ബെഞ്ച് വ്യക്തമാക്കി.

സർക്കാർ നയത്തിൽ കോടതിക്ക് നിർദേശം നൽകാനാവില്ല. ആർത്തവ അവധി ആവശ്യം ഉന്നയിച്ച് ഹർജിക്കാർ കേന്ദ്ര വനിതാ ശിശുക്ഷേമ മന്ത്രാലയത്തിനെ സമീപിക്കാൻ കോടതി നിർദ്ദേശം നൽകി. നേരത്തെ ആർത്തവ അവധി സംബന്ധിച്ച് പാർലമെന്റിൽ ചോദ്യം ഉന്നയിച്ചപ്പോൾ ഇപ്പോൾ പരിഗണനയിൽ ഇല്ലെന്നായിരുന്നു കേന്ദ്ര സർക്കാരിൻറെ മറുപടി. കേരളത്തിലെ സർവകലാശാലകളിൽ ആർത്തവ അവധി അനുവദിച്ച പശ്ചാത്തലത്തിൽ ആയിരുന്നു ചോദ്യം.

Top