CMDRF

അലഹബാദ് ഹൈക്കോടതിയുടെ വിവാദനിരീക്ഷണം നീക്കി സുപ്രീംകോടതി

ഉത്തര്‍പ്രദേശില്‍ വ്യാപകമായി മതപരിവര്‍ത്തനം നടക്കുകയാണെന്നും കോടതി നിരീക്ഷിച്ചിരുന്നു.

അലഹബാദ് ഹൈക്കോടതിയുടെ വിവാദനിരീക്ഷണം നീക്കി സുപ്രീംകോടതി
അലഹബാദ് ഹൈക്കോടതിയുടെ വിവാദനിരീക്ഷണം നീക്കി സുപ്രീംകോടതി

ഡല്‍ഹി: അലഹബാദ് ഹൈക്കോടതിയുടെ വിവാദനിരീക്ഷണം സുപ്രീംകോടതി നീക്കി. മതപരിവര്‍ത്തനങ്ങള്‍ ഉടന്‍ തടഞ്ഞില്ലെങ്കില്‍ രാജ്യത്തെ ഭൂരിപക്ഷം ന്യൂനപക്ഷമായി മാറുമെന്ന വിവാദനിരീക്ഷണമാണ് സുപ്രീംകോടതി നീക്കിയത്. ഉത്തര്‍പ്രദേശില്‍ മതമാറ്റം തടയല്‍ നിയമപ്രകാരം അറസ്റ്റിലായ വ്യക്തിക്ക് ജാമ്യം നിഷേധിച്ചായിരുന്നു അലഹബാദ് ഹൈക്കോടതി വിവാദനിരീക്ഷണം നടത്തിയത്. ഇത്തരം പരാമര്‍ശങ്ങള്‍ ഒരു കേസിന്റെ കാര്യത്തിലും നടത്താന്‍ പാടില്ലെന്നും ജാമ്യാപേക്ഷ പരിഗണിക്കുന്ന അവസരത്തില്‍ ഇതുപോലെയുള്ള നിരീക്ഷണങ്ങള്‍ക്ക് ഒരു പ്രസക്തിയുമില്ലെന്നും സുപ്രീം കോടതി വ്യക്തമാക്കി.

ക്രിസ്തു മതത്തിലേക്ക് പരിവര്‍ത്തനം നടത്തിയെന്ന കേസില്‍ അറസ്റ്റിലായ കൈലാഷ് എന്നയാളുടെ ജാമ്യാപേക്ഷ പരിഗണിക്കുമ്പോഴായിരുന്നു കോടതിയുടെ വിവാദ പരാമര്‍ശം. ജാമ്യാപേക്ഷ കോടതി തള്ളുകയും ചെയ്തിരുന്നു. അലഹബാദ് ഹൈക്കോടതി ജഡ്ജി രോഹിത് രഞ്ജന്‍ അഗര്‍വാളാണ് ഇങ്ങനെയൊരു പരാമര്‍ശം നടത്തിയത്. ഭരണഘടനയുടെ 25ാം അനുച്ഛേദം മതപ്രചാരണത്തിന് സ്വാതന്ത്ര്യം നല്‍കുന്നുണ്ടെങ്കിലും മതപരിവര്‍ത്തനത്തിന് നല്‍കുന്നില്ലെന്ന നിരീക്ഷണം ആയിരുന്നു കോടതി നടത്തിയത്. ഉത്തര്‍പ്രദേശില്‍ വ്യാപകമായി മതപരിവര്‍ത്തനം നടക്കുകയാണെന്നും കോടതി നിരീക്ഷിച്ചിരുന്നു.

Also Read: ഗാര്‍ഹിക പീഡന സംരക്ഷണ നിയമം മത വ്യത്യാസമില്ലാതെ എല്ലാ സ്ത്രീകള്‍ക്കും ബാധകം: സുപ്രീംകോടതി

പാവപ്പെട്ടവരെയും പിന്നോക്കക്കാരെയും ദലിതരെയും അനധികൃതമായി മതംമാറ്റുന്നത് ശ്രദ്ധയില്‍പ്പെട്ടെന്നും കോടതി നിരീക്ഷിച്ചിരുന്നു. രാംകാലി പ്രജാപതി എന്നയാളാണ് പരാതി നല്‍കിയത്. ഭിന്നശേഷിക്കാരനായ തന്റെ സഹോദരനെ ചികിത്സ വാഗ്ദാനം ചെയ്ത് മതം മാറ്റിയെന്നാണ് കൈലാഷിനെതിരെ ഇയാള്‍ പരാതി നല്‍കിയത്. ഗ്രാമത്തിലെ നിരവധിപ്പേരെ ഇയാള്‍ ഡല്‍ഹിയിലെത്തിച്ച് ക്രിസ്തുമതത്തിലേക്ക് മാറ്റിയതായി പരാതിയില്‍ ആരോപിച്ചിരുന്നു. ഹാമിര്‍പുര്‍ ജില്ലയിലെ മൗദാഹ പൊലീസാണ് കേസ് രജിസ്റ്റര്‍ ചെയ്തത്.

Top