പൗരത്വ ഭേദഗതി നിയമം പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ട് എഐവൈഎഫ് നല്‍കിയ ഹര്‍ജി സുപ്രീം കോടതി പരിഗണിക്കും

പൗരത്വ ഭേദഗതി നിയമം പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ട് എഐവൈഎഫ് നല്‍കിയ ഹര്‍ജി സുപ്രീം കോടതി പരിഗണിക്കും
പൗരത്വ ഭേദഗതി നിയമം പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ട് എഐവൈഎഫ് നല്‍കിയ ഹര്‍ജി സുപ്രീം കോടതി പരിഗണിക്കും

ഡല്‍ഹി: പൗരത്വ ഭേദഗതി നിയമം പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ട് എഐവൈഎഫ് സംസ്ഥാന പ്രസിഡന്റ് എന്‍ അരുണ്‍ സമര്‍പ്പിച്ച ഹര്‍ജി സുപ്രീകോടതി പരിഗണിക്കും. ഒമ്പതിനാണ് ഹര്‍ജി സുപ്രീം കോടതി പരിഗണിക്കുക. ഹര്‍ജിക്കാരന് വേണ്ടി സുപ്രീംകോടതി മുതിര്‍ന്ന അഭിഭാഷകനായ ആഭിത് അലി ബീരാന്‍ കോടതിയില്‍ ഹാജരാകും.

പൗരത്വ ഭേദഗതി നിയമത്തെ രാഷ്ട്രീയമായും നിയമപരമായും ചെറുക്കാനുള്ള നിരന്തരമായ പോരാട്ടത്തിലാണ് എഐവൈഎഫ്. ഭരണഘടന വിരുദ്ധമായ നിയമം നടപ്പിലാക്കാന്‍ അനുവദിക്കരുതെന്ന് അരുണ്‍ ഹര്‍ജിയില്‍ ആവശ്യപ്പെട്ടിട്ടുണ്ട്. രാജ്യം നേരിടുന്ന വലിയ വെല്ലു വിളിയാണു പൗരത്വ നിയമ ഭേദഗതി. ഹിന്ദു രാഷ്ട്രമെന്ന ആര്‍എസ്എസ് സംഘപരിവാര്‍ ശക്തികളുടെ ലക്ഷ്യം നിറവേറ്റുന്നതിനായുള്ള ആദ്യ നടപടിയാണ് പുതിയ നിയമത്തിലൂടെ കേന്ദ്ര സര്‍ക്കാര്‍ നടപ്പാക്കുന്നത്.

ക്രിസ്ത്യാനികളെയും മുസ്ലിങ്ങളെയും കമ്മ്യൂണിസ്റ്റുകാരെയും തുടച്ചുമാറ്റപ്പെടേണ്ട ശത്രുവായി പ്രഖ്യാപിക്കുന്ന പ്രത്യയശാസ്ത്രത്തിന്റെ സൃഷ്ടിയാണ് പൗരത്വ ഭേദഗതി നിയമമെന്ന് എഐവൈഎഫ് സംസ്ഥാന പ്രസിഡന്റ് എന്‍ അരുണ്‍, സെക്രട്ടറി ടി ടി ജിസ്‌മോന്‍ എന്നിവര്‍ വ്യക്തമാക്കി.സമാനമായ ഹര്‍ജി സി പി എം, സി പി ഐ, ഡി വൈ എഫ് ഐ, എസ് എഫ് ഐ, മുസ്ലിം ലീഗ് സംഘടനകളും നല്‍കിയിട്ടുണ്ട്.

Top