അരവിന്ദ് കെജ്രിവാളിന്റെ ജാമ്യഹര്‍ജി സുപ്രീം കോടതി ഇന്ന് പരിഗണിക്കും

ജൂണ്‍ 26 നാണ് ഇ ഡി കസ്റ്റഡിയിലിരിക്കെ കെജ്രിവാളിനെ സി ബി ഐ അറസ്റ്റ് ചെയ്തത്.

അരവിന്ദ് കെജ്രിവാളിന്റെ ജാമ്യഹര്‍ജി സുപ്രീം കോടതി ഇന്ന് പരിഗണിക്കും
അരവിന്ദ് കെജ്രിവാളിന്റെ ജാമ്യഹര്‍ജി സുപ്രീം കോടതി ഇന്ന് പരിഗണിക്കും

ഡല്‍ഹി: ഡല്‍ഹി മദ്യനയ കേസുമായി ബന്ധപ്പെട്ട് സി ബി ഐ രജിസ്റ്റര്‍ ചെയ്ത കേസില്‍ ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്‍ നല്‍കിയ ജാമ്യഹര്‍ജി സുപ്രീം കോടതി ഇന്ന് പരിഗണിക്കും. ഇ ഡി കേസില്‍ നേരത്തെ തന്നെ ജാമ്യം ലഭിച്ച ഡല്‍ഹി മുഖ്യമന്ത്രിക്ക് ഇന്ന് സി ബി ഐ കേസില്‍ കൂടി ജാമ്യം ലഭിച്ചാല്‍ തിഹാര്‍ ജയിലില്‍ നിന്നും പുറത്തിറങ്ങാനാകും. ജൂണ്‍ 26 നാണ് ഇ ഡി കസ്റ്റഡിയിലിരിക്കെ കെജ്രിവാളിനെ സി ബി ഐ അറസ്റ്റ് ചെയ്തത്. ഇ ഡി കേസില്‍ സുപ്രീം കോടതി നേരത്തെ ജാമ്യം അനുവദിച്ചിരുന്നു. മദ്യനയ കേസില്‍ അറസ്റ്റിലായ മനീഷ് സിസോദിയക്കും കെ കവിതയ്ക്കും അടുത്തിടെ കോടതി ജാമ്യം അനുവദിച്ചിരുന്നു.

വിശദവിവരങ്ങള്‍ ഇങ്ങനെ

വിവാദമായ ഡല്‍ഹി മദ്യനയവുമായി ബന്ധപ്പെട്ട് സി ബി ഐ രജിസ്റ്റര്‍ ചെയ്ത കേസിലാണ് കെജ്രിവാള്‍ ജാമ്യം തേടി സുപ്രീംകോടതിയെ സമീപിച്ചിരിക്കുന്നത്. ആഗസ്റ്റ് 23 ന് കേസില്‍ വാദം കേട്ട കോടതി തുടര്‍ നടപടികള്‍ ഇന്നത്തേക്ക് മാറ്റിയിരുന്നു. കെജ്രിവാളിന്റെ വാദങ്ങള്‍ക്കെതിരായ സത്യവാങ്മൂലം സി ബി ഐക്ക് വേണ്ടി ഹാജരാകുന്ന അഡീ. സോളിസിറ്റര്‍ ജനറല്‍ എസ് വി രാജു കോടതിയില്‍ സമര്‍പ്പിച്ചിട്ടുണ്ട്. ഇ ഡിയുടെ കസ്റ്റഡിയിലിരിക്കെ ജൂണ്‍ 26 നാണ് കെജ്രിവാളിനെ സി ബി ഐ അറസ്റ്റ് ചെയ്തത്. ഇ ഡി കേസില്‍ സുപ്രീം കോടതി നേരത്തെ ജാമ്യം അനുവദിച്ചിരുന്നു. അതുകൊണ്ടുതന്നെ പ്രതിപക്ഷ പാര്‍ട്ടികളും എ എ പി നേതൃത്വവും കെജ്രിവാളിന് അനുകൂലമായ ഉത്തരവ് ഉണ്ടാകുമെന്ന പ്രതീക്ഷയാണ് പങ്കുവയ്ക്കുന്നത്.

Top