സുപ്രീംകോടതിയുടെ യൂട്യൂബ് ചാനല്‍ ഹാക്ക് ചെയ്തു

സംഭവത്തില്‍ സുപ്രീംകോടതി അഡ്മിനിസ്ട്രേഷന്‍ വിഭാഗം പരിശോധന നടത്തുന്നുണ്ട്.

സുപ്രീംകോടതിയുടെ യൂട്യൂബ് ചാനല്‍ ഹാക്ക് ചെയ്തു
സുപ്രീംകോടതിയുടെ യൂട്യൂബ് ചാനല്‍ ഹാക്ക് ചെയ്തു

ന്യൂഡല്‍ഹി: സുപ്രീംകോടതിയുടെ കോടതി നടപടികള്‍ തത്സമയം സംപ്രേഷണം ചെയുന്ന യൂട്യബ് ചാനല്‍ ഹാക്ക് ചെയ്തത്. അമേരിക്ക ആസ്ഥാനമായ റിപ്പിള്‍ ലാബ് എന്ന കമ്പനിയുടെ വീഡിയോകളാണ് സുപ്രീംകോടതിയുടെ യൂട്യൂബ് ചാനലില്‍ കാണുന്നത്.

ഇന്ന് പതിനൊന്ന് മണിയോടെയാണ് പ്രശ്നം തുടങ്ങിയത്. യൂട്യൂബില്‍ സുപ്രീംകോടതി ലൈവ് സ്ട്രീമിംഗ് ടൈപ്പ് ചെയ്താല്‍ റിപ്പിള്‍ ലാബിന്റെ ക്രിപ്റ്റോ കറന്‍സി വീഡിയോകളാണ് കാണാന്‍ കഴിയുക. ലൈവ് സ്ട്രീം തുറന്നാല്‍ ബ്ലാക്ക് ബാക്ഗ്രൗണ്ട് മാത്രമാണുള്ളത്. സംഭവത്തില്‍ സുപ്രീംകോടതി അഡ്മിനിസ്ട്രേഷന്‍ വിഭാഗം പരിശോധന നടത്തുന്നുണ്ട്.

Top