ടെഹ്‌റാന്‍: ഇരുന്നൂറോളം സ്ത്രീകളെ ബലാത്സംഗം ചെയ്ത പ്രതിയെ അറസ്റ്റ് ചെയ്ത് പരസ്യമായി വധിച്ചു. 43 വയസുള്ള മുഹമ്മദ് അലി സലാമത്തിനെയാണ് വധിച്ചത്. കഴിഞ്ഞ 20 വർഷമായി ഇയാൾ ബലാത്സംഗം ചെയ്തതായി 200ഓളം സ്ത്രീകളാണ് പരാതി ഉന്നയിച്ചത്. ഇയാൾ നഗരത്തിൽ ഫാര്‍മസിയും ജിമ്മും നടത്തി വരുകയാണ്.
Also Read: ചെന്നൈയിൽ ഡ്യൂട്ടിക്കിടെ ഡോക്ടർക്ക് കുത്തേറ്റു
സ്ത്രീകളോട് വിവാഹഭ്യര്‍ഥന നടത്തുകയോ ഡേറ്റിങില്‍ ഏര്‍പ്പെടുകയോ ചെയ്ത് ഇയാൾ അടുപ്പം സൃഷ്ടിക്കുന്നു. അതിന് ശേഷമാണ് ബലാത്സംഗം ചെയ്ത് പറ്റിക്കുന്നത്. കഴിഞ്ഞ ജനുവരിയിലാണ് ഇയാൾ അറസ്റ്റിലാകുന്നത്. അറസ്റ്റിനെത്തുടര്‍ന്ന് നൂറുകണക്കിന് ആളുകള്‍ നഗരത്തിലെ നീതിന്യായ വകുപ്പില്‍ തടിച്ചു കൂടി സലാമത്തിന് വധശിക്ഷ നല്‍കണമെന്നാവശ്യപ്പെട്ടു.
ബലാത്സംഗം, വ്യഭിചാരം തുടങ്ങിയ കേസുകളിൽ വധശിക്ഷയാണ് ഇറാനിൽ പൊതുവെ ലഭിക്കുക. അതേസമയം, വര്‍ധിച്ചു വരുന്ന വധശിക്ഷകളുടെ എണ്ണം മനുഷ്യാവകാശ സംഘടനകളുടെ പ്രതിഷേധത്തിന് കാരണമായിട്ടുണ്ട്. നേരത്തെ 2005ല്‍ 20 കുട്ടികളെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ 24 കാരനെ ഇറാന്‍ പരസ്യമായി തൂക്കിലേറ്റിയിരുന്നു.