പത്തനംതിട്ട: തിരുവല്ലയില്‍ പൊലീസ് കസ്റ്റഡിയിലെടുത്ത പ്രതി സ്റ്റേഷനില്‍ നിന്ന് ചാടിപ്പോയി. കുറ്റപ്പുഴ സ്വദേശി സുബിന് അലക്സാണ്ടറാണ് ചാടിപ്പോയത്. ഇന്നലെ രാത്രി 10 മണിയോടെയാണ് സംഭവം. ബാര്‍ പരിസരത്ത് ഉണ്ടായ അടിപിടിക്കിടെ യുവാവിന്റെ ജനനേന്ദ്രിയം കടിച്ചുപറിച്ച സംഭവത്തില്‍ കസ്റ്റഡിയില്‍ എടുത്തതായിരുന്നു യുവാവിനെ. നിരവധി ക്രിമിനല്‍ കേസുകളില്‍ പ്രതിയാണ് സുബിന്. അതേസമയം, രക്ഷപ്പെട്ട സുബിന് അലക്സാണ്ടറിനായി പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.