എസ്.യു.വി. മോഡല്‍ മാഗ്‌നൈറ്റിന്റെ പുതിയ മോഡല്‍ വിപണിയില്‍ അവതരിപ്പിച്ചു. വിദേശ നിരത്തുകള്‍ക്കായുള്ള ലൈഫ്റ്റ് ഹാന്‍ഡ് ഡ്രൈവ് മോഡലുകളോടെയാണ് പുതിയ പതിപ്പ് എത്തുക. 5.99 ലക്ഷം രൂപ മുതല്‍ 11.50 ലക്ഷം രൂപ വരെയാണ് ഈ വാഹനത്തിന്റെ എക്‌സ്‌ഷോറൂം വില. പുതിയ പതിപ്പിൽ ബമ്പറിന്റെ ഡിസൈനിറിൽ വരുത്തിയ മാറ്റം ശ്രദ്ധേയമാണ്. എല്‍.ഇ.ഡി. ഡി.ആര്‍.എല്ലിന്റെ അകമ്പടിയോടെ നല്‍കിയിരിക്കുന്ന പ്രൊജക്ഷന്‍ ഹെഡ്‌ലാമ്പ് കൂടുതൽ എടുത്തു പറയേണ്ടതാണ്.
മുന്‍ മോഡലില്‍ നിന്ന് ശ്രദ്ധേയമായ മാറ്റത്തോടെയാണ് റേഡിയേറ്റര്‍ ഗ്രില്ല് ഡിസൈന്‍ ചെയ്തിരിക്കുന്നത്. ഡയമണ്ട് കട്ട് അലോയി വീല്‍ ഉള്‍പ്പെടെയുള്ളവയും മാഗ്‌നൈറ്റിനെ മനോഹരമാക്കുന്നു. കൂടുതല്‍ പ്രീമിയം ഭാവം കൈവരിച്ചാണ് പുതിയ മാഗ്‌നൈറ്റിന്റെ ഉൾവശം. സ്റ്റാന്റ് എലോണ്‍ ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റം, ഫുള്ളി ഡിജിറ്റല്‍ ഇന്‍സ്ട്രുമെന്റ് ക്ലെസ്റ്റര്‍, മള്‍ട്ടി ഫങ്ഷന്‍ സ്റ്റിയറിങ് വീല്‍, ഓട്ടോമാറ്റിക് ക്ലൈമറ്റ് കണ്‍ട്രോള്‍ യൂണിറ്റ് എന്നിവയാണ് ഉയര്‍ന്ന പതിപ്പില്‍ ഒരുങ്ങിയിരിക്കുന്നത്. കണക്ടിവിറ്റി സംവിധാനങ്ങള്‍, വയര്‍ലെസ് മൊബൈല്‍ ചാര്‍ജിങ്, മികച്ച സീറ്റുകള്‍ എന്നിവയെല്ലാം മാഗ്‌നൈറ്റിലെ മാറ്റങ്ങളുടെ തെളിവുകളാണ്.
Also Read:1 ലക്ഷം രൂപയിൽ അധികം ഇളവുകൾ നൽകുന്ന 10 വാഹനങ്ങൾ നോക്കാം
മുന്‍ മോഡലില്‍ നല്‍കിയിരുന്ന 1.0 ലിറ്റര്‍ എന്‍ജിനില്‍ തന്നെയാണ് ഇത്തവണയും എത്തിയിട്ടുള്ളത്. ഇതിലെ നാച്വറലി ആസ്പിരേറ്റഡ് എന്‍ജിന്‍ 72 ബി.എച്ച്.പി. പവറും 96 എന്‍.എം. ടോര്‍ക്കുമാണ് നല്‍കുന്നതെങ്കില്‍ ടര്‍ബോ എന്‍ജിന്‍ 100 ബി.എച്ച്.പി. പവറും 160 എന്‍.എം. ടോര്‍ക്കും നല്‍കും. അഞ്ച് സ്പീഡ് മാനുവല്‍, എ.എം.ടി, സി.വി.ടി. എന്നീ ഗിയര്‍ബോക്‌സുകള്‍ ഈ വാഹനത്തില്‍ തുടര്‍ന്നും ട്രാന്‍സ്മിഷന്‍ ഒരുക്കും.
ചെറിയ മാറ്റങ്ങള്‍ക്ക് പലപ്പോഴായി വിധേയമായ ഈ വാഹനത്തില്‍ കൃതമായ മുഖംമിനുക്കല്‍ വരുത്തുന്നത് ഇപ്പോഴാണ്. എന്നാല്‍, ഇപ്പോഴും കുറഞ്ഞ വിലയില്‍ ലഭിക്കുന്ന കോംപാക്ട് എസ്.യു.വി. എന്ന ഖ്യാതി മാഗ്‌നൈറ്റിന് കൈമോശം വന്നിട്ടില്ലെന്നതും ശ്രദ്ധേയമാണ്. ഇന്ത്യയില്‍ ഏറ്റവും കുറഞ്ഞ വിലയില്‍ സ്വന്തമാക്കാന്‍ സാധിക്കുന്ന കോംപാക്ട് എസ്.യു.വി. എന്ന ഖ്യാതിയിലാണ് മാഗ്‌നൈറ്റ് 2020-ല്‍ വിപണിയില്‍ അവതരിപ്പിക്കുന്നത്.