CMDRF

വര്‍ഷങ്ങള്‍ക്കു ശേഷം എന്ന ചിത്രത്തിന്റെ തമിഴ്‌നാട്ടിലെ വിതരണാവകാശം റെക്കോര്‍ഡ് തുകയ്ക്ക്; നേടിയത് ശക്തി ഫിലിം ഫാക്ടറി

വര്‍ഷങ്ങള്‍ക്കു ശേഷം എന്ന ചിത്രത്തിന്റെ തമിഴ്‌നാട്ടിലെ വിതരണാവകാശം റെക്കോര്‍ഡ് തുകയ്ക്ക്; നേടിയത് ശക്തി ഫിലിം ഫാക്ടറി
വര്‍ഷങ്ങള്‍ക്കു ശേഷം എന്ന ചിത്രത്തിന്റെ തമിഴ്‌നാട്ടിലെ വിതരണാവകാശം റെക്കോര്‍ഡ് തുകയ്ക്ക്; നേടിയത് ശക്തി ഫിലിം ഫാക്ടറി

മെറിലാന്‍ഡ് സിനിമാസ് നിര്‍മ്മാണവും വിനീത് ശ്രീനിവാസന്‍ സംവിധാനവും നിര്‍വഹിക്കുന്ന വര്‍ഷങ്ങള്‍ക്കു ശേഷം എന്ന ചിത്രത്തിനായി പ്രേക്ഷകര്‍ ഏറെ പ്രതീക്ഷകളോടെയാണ് കാത്തിരിക്കുന്നത്. ചിത്രത്തിന്റെ തമിഴ്‌നാട്ടിലെ വിതരണാവകാശം റെക്കോര്‍ഡ് തുകയ്ക്ക് തമിഴിലെ വമ്പന്‍ കമ്പനികളില്‍ ഒന്നായ ശക്തി ഫിലിം ഫാക്ടറിയാണ് നേടിയിരിക്കുന്നത്.

ധ്യാന്‍ ശ്രീനിവാസനും പ്രണവ് മോഹന്‍ലാലുമാണ് ചിത്രത്തില്‍ നായകന്മാരായി എത്തുന്നത്. പ്രണവ് മോഹന്‍ലാല്‍ നായകനായ ഹൃദയം നിര്‍മ്മിച്ച മെറിലാന്‍ഡ് സിനിമാസിന്റെ ബാനറില്‍ വിശാഖ് സുബ്രഹ്‌മണ്യം തന്നെയാണ് ഈ ചിത്രത്തിന്റെയും നിര്‍മ്മാണം നിര്‍വഹിക്കുന്നത്. വീണ്ടുമൊരു വിനീത് ശ്രീനിവാസന്‍ മാജിക് ബിഗ് സ്‌ക്രീനില്‍ ഉറപ്പ് നല്‍കി എത്തുന്ന ചിത്രത്തിന്റെ ഒഫീഷ്യല്‍ ട്രെയിലര്‍ കഴിഞ്ഞ ദിവസം പുറത്തിറങ്ങിയിരുന്നു. സൗഹൃദവും സിനിമയും സ്വപ്നങ്ങളും നൊമ്പരങ്ങളും പ്രണയവുമെല്ലാം ഒത്തുചേര്‍ന്ന ഒരു കംപ്ലീറ്റ് പാക്കേജായിരിക്കും ചിത്രമെന്നാണ് ട്രെയിലര്‍ ഉറപ്പ് നല്‍കുന്നത്. ഏപ്രില്‍ പതിനൊന്നിനാണ് ചിത്രം തിയേറ്ററുകളില്‍ പ്രദര്‍ശനത്തിന് എത്തുന്നത്.

വിനീത് ശ്രീനിവാസന്‍ തന്നെ തിരക്കഥ ഒരുക്കുന്ന ചിത്രത്തില്‍ പ്രണവിനും ധ്യാനിനുമൊപ്പം നിവിന്‍ പോളിയും ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. അജു വര്‍ഗീസ്, കല്യാണി പ്രിയദര്‍ശന്‍, ബേസില്‍ ജോസഫ്, വിനീത് ശ്രീനിവാസന്‍, നീരജ് മാധവ്, നീത പിള്ളൈ, അര്‍ജുന്‍ ലാല്‍, അശ്വത് ലാല്‍, കലേഷ് രാംനാഥ്, ഷാന്‍ റഹ്‌മാന്‍ എന്നിങ്ങനെ ഒരു വലിയ താരനിര തന്നെയാണ് ചിത്രത്തില്‍ അണിനിരക്കുന്നത്.

അമൃത് രാംനാഥാണ് ചിത്രത്തിലെ ഗാനങ്ങള്‍ ഒരുക്കിയിരിക്കുന്നത്. ഛായാഗ്രഹണം – വിശ്വജിത്ത്, എഡിറ്റിംഗ് – രഞ്ജന്‍ എബ്രഹാം, ആര്‍ട്ട് ഡയറക്ടര്‍ – നിമേഷ് താനൂര്‍, കോസ്റ്റ്യൂം – ദിവ്യ ജോര്‍ജ്, മേക്കപ്പ് – റോണക്‌സ് സേവ്യര്‍, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ – സജീവ് ചന്തിരൂര്‍, ചീഫ് അസോസിയേറ്റ് – അഭയ് വാര്യര്‍, ഫിനാന്‍സ് കണ്‍ട്രോളര്‍ – വിജേഷ് രവി, ടിന്‍സണ്‍ തോമസ്, സ്റ്റില്‍സ് – ബിജിത്ത്.

Top