CMDRF

ടാറ്റ കര്‍വ്വ് ആറ് വിസ്മയിപ്പിക്കും കളര്‍ ഓപ്ഷനുകളില്‍

ടാറ്റ കര്‍വ്വ് ആറ് വിസ്മയിപ്പിക്കും കളര്‍ ഓപ്ഷനുകളില്‍
ടാറ്റ കര്‍വ്വ് ആറ് വിസ്മയിപ്പിക്കും കളര്‍ ഓപ്ഷനുകളില്‍

ടുത്തിടെ, ഈ കാറിന്റെ പെട്രോള്‍-ഡീസല്‍ പതിപ്പിനുള്ള ചില കളര്‍ ഓപ്ഷനുകള്‍ വെളിപ്പെടുത്തിയിട്ടുണ്ട്. പ്യുവര്‍ ഗ്രേ, ഡേടോണ ഗ്രേ, പ്രിസ്‌റ്റൈന്‍ വൈറ്റ്, കോസ്മിക് ഗോള്‍ഡ്, ഫ്‌ലേം റെഡ്, ഓപ്പറ ബ്ലൂ എന്നീ 6 കളര്‍ ഓപ്ഷനുകളില്‍ ഇത് ലഭ്യമാണ്. ഈ കളര്‍ ഓപ്ഷനുകള്‍ക്കൊപ്പം, നിങ്ങള്‍ക്ക് ബ്ലാക്ക് കളര്‍ റൂഫും തിരഞ്ഞെടുക്കാം. അതായത് ഈ ഡ്യുവല്‍ ടോണ്‍ കളര്‍ ഓപ്ഷനും ലഭ്യമാകും. ഇതിനുപുറമെ, ഒരു പ്രത്യേക ‘ഡാര്‍ക്ക് എഡിഷനും’ പിന്നീട് വരും, അതില്‍ ഒബറോണ്‍ ബ്ലാക്ക് കളര്‍ ഓപ്ഷന്‍ ലഭ്യമാകും.

ടാറ്റ മോട്ടോഴ്സ് ഉടന്‍ തന്നെ പുതിയതും ശക്തവുമായ കാര്‍ കര്‍വ് ഇന്ത്യയില്‍ അവതരിപ്പിക്കാന്‍ പോകുന്നു . ഇതൊരു മനോഹരമായ കൂപ്പെ എസ്യുവിയാണ്. ആദ്യം ഇലക്ട്രിക് പതിപ്പിലും പിന്നീട് പെട്രോള്‍, ഡീസല്‍ എഞ്ചിന്‍ ഓപ്ഷനുകളും ഈ എസ്‌യുവി ലഭ്യമാകും. ഈ കാറിന്റെ ഇലക്ട്രിക് പതിപ്പ് ഓഗസ്റ്റില്‍ പുറത്തിറക്കും.എന്നാല്‍ പെട്രോള്‍-ഡീസല്‍ മോഡലിനായി നിങ്ങള്‍ അല്‍പ്പം കാത്തിരിക്കണം.

അടുത്തിടെ, ഈ കാറിന്റെ പെട്രോള്‍-ഡീസല്‍ പതിപ്പിനുള്ള ചില കളര്‍ ഓപ്ഷനുകള്‍ വെളിപ്പെടുത്തിയിട്ടുണ്ട്. പ്യുവര്‍ ഗ്രേ, ഡേടോണ ഗ്രേ, പ്രിസ്‌റ്റൈന്‍ വൈറ്റ്, കോസ്മിക് ഗോള്‍ഡ്, ഫ്‌ലേം റെഡ്, ഓപ്പറ ബ്ലൂ എന്നീ 6 കളര്‍ ഓപ്ഷനുകളില്‍ ഇത് ലഭ്യമാണ്. ഈ കളര്‍ ഓപ്ഷനുകള്‍ക്കൊപ്പം, നിങ്ങള്‍ക്ക് ബ്ലാക്ക് കളര്‍ റൂഫും തിരഞ്ഞെടുക്കാം. അതായത് ഈ ഡ്യുവല്‍ ടോണ്‍ കളര്‍ ഓപ്ഷനും ലഭ്യമാകും. ഇതിനുപുറമെ, ഒരു പ്രത്യേക ‘ഡാര്‍ക്ക് എഡിഷനും’ പിന്നീട് വരും, അതില്‍ ഒബറോണ്‍ ബ്ലാക്ക് കളര്‍ ഓപ്ഷന്‍ ലഭ്യമാകും.

ടാറ്റ കര്‍വ് മറ്റ് കാറുകളില്‍ നിന്ന് വ്യത്യസ്തമായി കാണപ്പെടുന്ന ഒരു കാറാണ്. ഈ കാറില്‍ നിങ്ങള്‍ക്ക് നിരവധി സവിശേഷതകള്‍ ലഭിക്കും. ഇതില്‍, ഉപഭോക്താക്കള്‍ക്ക് വലിയ 12.3 ഇഞ്ച് ടച്ച്സ്‌ക്രീന്‍, 9 സ്പീക്കര്‍ സൗണ്ട് സിസ്റ്റം, വയര്‍ലെസ് ഫോണ്‍ ചാര്‍ജര്‍, 360 ഡിഗ്രി ക്യാമറ, എയര്‍ പ്യൂരിഫയര്‍, നിരവധി സുരക്ഷാ സവിശേഷതകള്‍ എന്നിവ ലഭിക്കും. കര്‍വില്‍ മൂന്ന് എന്‍ജിന്‍ ഓപ്ഷനുകള്‍ ലഭിക്കും. ഇതില്‍ 1.2 ലിറ്റര്‍ ടര്‍ബോ പെട്രോള്‍, 1.2 ലിറ്റര്‍ ഠഏഉശ പെട്രോള്‍, 1.5 ലിറ്റര്‍ ഡീസല്‍ എന്നിവ ഉള്‍പ്പെടുന്നു. ഇവയ്ക്കൊപ്പം, 6-സ്പീഡ് മാനുവല്‍, 7-സ്പീഡ് ഡ്യുവല്‍ ക്ലച്ച് ഓട്ടോമാറ്റിക് ഗിയര്‍ബോക്സ് ഓപ്ഷന്‍ ലഭ്യമാകും.

Top