CMDRF

ടാറ്റ കര്‍വ്വ് ജൂലൈ 19-ന് എത്തും

ടാറ്റ കര്‍വ്വ് ജൂലൈ 19-ന് എത്തും
ടാറ്റ കര്‍വ്വ് ജൂലൈ 19-ന് എത്തും

ടാറ്റ കര്‍വ്വ് 2024 ജൂലൈ 19-ന് അതിന്റെ പ്രൊഡക്ഷന്‍ ഔദ്യോഗികമായി എത്തും. അതിന്റെ വിലകള്‍ ഓഗസ്റ്റ് 7-ന് പ്രഖ്യാപിക്കും. കര്‍വ്വ് അടിസ്ഥാനപരമായി ബഹുജന വിപണിയെ ലക്ഷ്യമിടുന്ന ഒരു കൂപ്പെ എസ്യുവിയാണ്, എന്നാല്‍ ഇത് ഹ്യുണ്ടായ് ക്രെറ്റ, കിയ സെല്‍റ്റോസ്, മാരുതി ഗ്രാന്‍ഡ് വിറ്റാര, ഹോണ്ട എലവേറ്റ് എന്നിവയുള്‍പ്പെടെയുള്ള ഇടത്തരം എസ്യുവികളുമായും മത്സരിക്കും. ഈ കൂപ്പെ എസ്യുവി ഐസിഇ ഇലക്ട്രിക് പവര്‍ട്രെയിന്‍ ഓപ്ഷനുകള്‍ എന്നിവ വാഗ്ദാനം ചെയ്യുമെന്ന് ടാറ്റ ഇതിനകം സ്ഥിരീകരിച്ചിട്ടുണ്ട്.

എസ്യുവിയുടെ ഇലക്ട്രിക് പതിപ്പ് വരാനിരിക്കുന്ന ഹ്യുണ്ടായ് ക്രെറ്റ ഇവി, മാരുതി ഇവിഎക്സ് എന്നിവയെ നേരിടും , അതേസമയം ഐസിഇ-പവര്‍ പതിപ്പ് നിലവിലുള്ള മിഡ്-സൈസ് എസ്യുവികളോട് മത്സരിക്കും. ആദ്യത്തേതിന് 20 ലക്ഷം രൂപ മുതലാണ് വില പ്രതീക്ഷിക്കുന്നത്, രണ്ടാമത്തേതിന് അടിസ്ഥാന വേരിയന്റിന് ഏകദേശം 10 ലക്ഷം രൂപ ചെലവ് വരാന്‍ സാധ്യതയുണ്ട്.

ടാറ്റ കര്‍വ്വ് എസ്‌യുവി ബ്രാന്‍ഡിന്റെ പുതിയ 1.2ഘ, 3സിലിണ്ടര്‍ ടര്‍ബോ പെട്രോള്‍ എഞ്ചിന്‍ 125 യവു സൃഷ്ടിക്കും. ഡീസല്‍ പതിപ്പില്‍ നെക്സോണിന്റെ 1.5ഘ, 4സിലിണ്ടര്‍ മോട്ടോര്‍ ഉപയോഗിക്കും, അത് 113 യവുന് മതിയാകും. മാനുവല്‍, ഡിസിടി ഓട്ടോമാറ്റിക് ഗിയര്‍ബോക്‌സുകള്‍ ഓഫറില്‍ ലഭിക്കും. കര്‍വ്വ ഇവിയുടെ ബാറ്ററി വിശദാംശങ്ങളും പ്രകടന കണക്കുകളും ഇപ്പോഴും വ്യക്തമല്ല. എങ്കിലും ഇലക്ട്രിക് എസ്യുവി ഒറ്റ ചാര്‍ജില്‍ 500 കിലോമീറ്റര്‍ വരെ റേഞ്ച് വാഗ്ദാനം ചെയ്യുമെന്ന് പ്രതീക്ഷിക്കുന്നു. ജെന്‍ 2 ആക്ടി ഡോട്ട് ഇവി ആര്‍ക്കിടെക്ചര്‍ അവതരിപ്പിക്കുന്ന രണ്ടാമത്തെ ടാറ്റ മോഡലായിരിക്കും ഇത്.

വരാനിരിക്കുന്ന കര്‍വ്വ് എസ്യുവിയുടെ ഇന്റീരിയര്‍ ഇപ്പോഴും ഒരു രഹസ്യമാണ്. എങ്കിലും, മോഡലിന് 12.3 ഇഞ്ച് ടച്ച്സ്‌ക്രീന്‍ ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റവും 10.25 ഇഞ്ച് ഡിജിറ്റല്‍ ഇന്‍സ്ട്രുമെന്റ് ക്ലസ്റ്ററും ഉണ്ടായിരിക്കുമെന്ന് വ്യക്തമല്ലാത്ത ചില സ്‌പൈ ഇമേജുകള്‍ സൂചന നല്‍കുന്നു. ഒപ്പം വയര്‍ലെസ് ആപ്പിള്‍ കാര്‍പ്ലേ, ആന്‍ഡ്രോയിഡ് ഓട്ടോ, ജെബിഎല്‍ സറൗണ്ട് സൗണ്ട് സിസ്റ്റം, വെന്റിലേറ്റഡ് സീറ്റുകള്‍, ആംബിയന്റ് ലൈറ്റിംഗ്, 6 എയര്‍ബാഗുകള്‍, ബ്ലൈന്‍ഡ് സ്‌പോട്ട് മോണിറ്ററിംഗ് സിസ്റ്റമുള്ള 360-ഡിഗ്രി ക്യാമറ. എസ്യുവിയുടെ ഉയര്‍ന്ന ട്രിമ്മുകള്‍ ലെവല്‍ 2 അഉഅട സാങ്കേതികവിദ്യയും പനോരമിക് സണ്‍റൂഫും വാഹനത്തില്‍ ഉണ്ടാകും എന്നാണ് റിപ്പോര്‍ട്ടുകള്‍.

Top