സിയറയുടെ പെട്രോള്‍, ഡീസല്‍ പതിപ്പുകള്‍ 2025 അവസാനത്തോടെ എത്തും. കര്‍വ്വിന്റെ കാര്യത്തിലെന്നപോലെ ഇലക്ട്രിക് പതിപ്പാണ് ആദ്യം വില്‍പ്പനയ്ക്കെത്താന്‍ സാധ്യത. വാഹനത്തിന്റെ പ്രൊഡക്ഷന്‍ പതിപ്പ് അതിന്റെ കണ്‍സെപ്റ്റില്‍ ഉറച്ചുനില്‍ക്കുമെന്ന് ചോര്‍ന്ന പേറ്റന്റ് ചിത്രങ്ങള്‍ വെളിപ്പെടുത്തുന്നു.
ലാന്‍ഡ് റോവര്‍ എസ്യുവികളോട് സാമ്യമുള്ളതാണ് സിയറയുടെ ബോക്സിയും പൊക്കമുള്ളതുമായ ഡിസൈന്‍. മുന്‍വശത്ത്, സ്പ്ലിറ്റ് സെറ്റപ്പോടുകൂടിയ എല്‍ഇഡി ഹെഡ്ലാമ്പുകള്‍, പുതിയ ഫോക്സ് ഗ്രില്‍, മസ്‌കുലാര്‍ വരമ്പുകളുള്ള നിവര്‍ന്നതും പരന്നതുമായ ബോണറ്റ്, വലിയ എയര്‍ ഇന്‍ടേക്കുകള്‍, സ്‌കിഡ് പ്ലേറ്റ്, ബോണറ്റ് ലൈനിന് അടിയില്‍ ഘടിപ്പിച്ചിരിക്കുന്ന എല്‍ഇഡി ലൈറ്റ് ബാര്‍, സ്പോര്‍ട്ടി ബമ്പര്‍ എന്നിവ എസ്യുവിയുടെ സവിശേഷതകളാണ്. ബ്ലാക്ക്-ഔട്ട് സി, ഡി പില്ലറുകള്‍ യഥാര്‍ത്ഥ മോഡലില്‍ നിന്ന് നിലനിര്‍ത്തിയിട്ടുണ്ട്. ഫ്‌ലേര്‍ഡ് വീല്‍ ആര്‍ച്ചുകള്‍, ബോഡി ക്ലാഡിംഗ്, സഫാരി-പ്രചോദിത എയറോ ഡിസൈന്‍ ചെയ്ത അലോയ് വീലുകള്‍, ഫങ്ഷണല്‍ റൂഫ് റെയിലുകള്‍, ഫ്‌ലഷ് ഡോര്‍ ഹാന്‍ഡിലുകള്‍ എന്നിവ അതിന്റെ സൈഡ് പ്രൊഫൈല്‍ മെച്ചപ്പെടുത്തുന്നു. പിന്നില്‍, വരാനിരിക്കുന്ന ടാറ്റ സിയറയ്ക്ക് ഒരു ചെറിയ സംയോജിത റൂഫ് സ്പോയിലറും മൂന്ന് വരികള്‍ക്കും ഒരു വലിയ വിന്‍ഡോ ഏരിയയും ഉണ്ട്.
Also Read:ടാറ്റ സുമോ തിരിച്ചു വരുന്നു ! എന്താണ് വാസ്തവം?
മുന്‍നിര ഓഫര്‍ എന്ന നിലയില്‍, നൂതന സൗകര്യങ്ങളും സുരക്ഷാ സവിശേഷതകളും സഹിതമായിരിക്കും സിയറ വരുമെന്നാണ് പ്രതീക്ഷിക്കുന്നത്. വലിയ ഫ്രീ-സ്റ്റാന്‍ഡിംഗ് ടച്ച്സ്‌ക്രീന്‍ ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റം, ഡിജിറ്റല്‍ ഇന്‍സ്ട്രുമെന്റ് ക്ലസ്റ്റര്‍, പ്രകാശിത ടാറ്റ ലോഗോയുള്ള ഇരട്ട സ്പോക്ക് ഫ്‌ലാറ്റ്-ബോട്ടം സ്റ്റിയറിംഗ് വീല്‍ എന്നിവ ഇതില്‍ ഉള്‍പ്പെടുന്നു. ഡ്യുവല്‍-സോണ്‍ ക്ലൈമറ്റ് കണ്‍ട്രോള്‍, ആംബിയന്റ് മൂഡ് ലൈറ്റിംഗ്, ഡാഷ്ബോര്‍ഡിലും ഡോര്‍ പാഡുകളിലും സോഫ്റ്റ്-ടച്ച് ഫിനിഷുകള്‍, വലിയ പനോരമിക് ഗ്ലാസ് റൂഫ്, മൂന്ന് വരികള്‍ക്കും എസി വെന്റുകള്‍, 360-ഡിഗ്രി ക്യാമറ, ഒരു അഉഅട സ്യൂട്ട്, എന്നിവ ഉള്‍പ്പെടാന്‍ സാധ്യതയുള്ള അധിക ഫീച്ചറുകള്‍ ഒരു ബ്ലൈന്‍ഡ് സ്‌പോട്ട് മോണിറ്ററും ലഭിക്കും.