CMDRF

അധ്യാപികയെ ബേസ്ബോൾ ബാറ്റുകൊണ്ട് അടിച്ച് കൊന്നു; പ്രതിക്ക് ജീവപര്യന്തം

അധ്യാപികയെ ബേസ്ബോൾ ബാറ്റുകൊണ്ട് അടിച്ച് കൊന്നു; പ്രതിക്ക് ജീവപര്യന്തം
അധ്യാപികയെ ബേസ്ബോൾ ബാറ്റുകൊണ്ട് അടിച്ച് കൊന്നു; പ്രതിക്ക് ജീവപര്യന്തം

അയോവ: ബേസ്ബോൾ ബാറ്റുകൊണ്ട് അടിച്ച് അധ്യാപികയെ കൊലപ്പെടുത്തിയ പ്രതിക്ക് 3 വർഷത്തിന് ശേഷം ശിക്ഷ വിധിച്ച് കോടതി. ജീവപര്യന്തമാണ് ശിക്ഷ. 2021-നാണ് കേസിന് ആസ്പദമായ സംഭവം. ഫെയർഫീൽഡ് ഹൈസ്‌കൂളിലെ അധ്യാപികയായ നൊഹേമ ഗ്രാബറെന്ന 66 വയസ്സുകാരിയെ അന്ന് 16 വയസ്സുള്ള പ്രതി ബേസ്ബോൾ ബാറ്റുകൊണ്ട് അടിച്ച് കൊലപ്പെടുത്തുകയായിരുന്നു.

പ്രതിക്ക് പരോൾ അനുവദിക്കണമെങ്കിൽ 35 വർഷം തടവ് ശിക്ഷ പൂർത്തിയാക്കണം. സംഭവം നടന്ന വേളയിൽ പ്രതിക്ക് പ്രായപൂർത്തിയായിരുന്നില്ലെന്നും അതിനാൽ പ്രായപൂർത്തിയാകാത്ത കുറ്റവാളികളെ പരോൾ യോഗ്യതയ്ക്ക് മുമ്പ് ഒരു മിനിമം ടേമിലേക്ക് ശിക്ഷിക്കുന്നത് ഭരണഘടനാ വിരുദ്ധമാണെന്ന് വാദിച്ചാണ് പ്രതിഭാഗം മേൽക്കോടതിയെ സമീപിച്ചത്. മേൽക്കോടതി കീഴ്ക്കോടതിയുടെ തീരുമാനം ശെരിവെയ്ക്കുകയായിരുന്നു.

Top