വിജയ് – അറ്റ്ലി സൂപ്പര്‍ ഹിറ്റ് ചിത്രം ‘തെരി’യുടെ ഹിന്ദി റിമേക്ക് എത്തുന്നു. ബേബി ജോണ്‍ എന്ന ടൈറ്റിലില്‍ എത്തുന്ന ചിത്രത്തിന്റെ ടീസര്‍ അണിയറപ്രവര്‍ത്തകര്‍ പുറത്ത് വിട്ടു. വരുണ്‍ ധവാന് നായകനായി എത്തുന്ന ചിത്രത്തില്‍ കീര്‍ത്തി സുരേഷ്, വാമിഖ ഗബ്ബി എന്നിവരാണ് നായികമാര്‍.
ALSO READ: എല്ലാം സേവനങ്ങളും ഇനി ഒറ്റ ക്ലിക്കില്‍; ‘സൂപ്പര്‍ ആപ്’ അവതരിപ്പിക്കാന്‍ ഇന്ത്യന്‍ റെയില്‍വേ
കീര്‍ത്തി സുരേഷിന്റെ ആദ്യ ബോളിവുഡ് ചിത്രം കൂടിയാണിത്. തെറിയുടെ സഹ സംവിധയകനായി പ്രവര്‍ത്തിച്ച കാളിശ്വരനാണ് ചിത്രത്തിന്റെ സംവിധയകന്. ജാക്കി ഷ്രോഫ്, സാക്കിര്‍ ഹുസൈന്, രാജ്പാല് യാദവ്, സാന്യ മല്‍ഹോത്ര എന്നിവരും ഉണ്ട്. പ്രിയ അറ്റ്ലി, മുറാദ് ഖേതാനി, ജ്യോതി ദേഷ്പാണ്ഡെ എന്നിവര്‍ ചേര്‍ന്നാണ് നിര്‍മ്മാണം. ചിത്രം ക്രിസ്മസ് റിലീസായി തിയറ്ററുകളിലെത്തും. ചിത്രത്തിന്റെ സംഗീതം ഒരുക്കുന്നത് തമന് ആണ്.