CMDRF

പവന്‍ കല്യാണ്‍ ചിത്രം ‘ഹരിഹര വീര മല്ലു’വിന്റെ ടീസര്‍ റിലീസായി

പവന്‍ കല്യാണ്‍ ചിത്രം ‘ഹരിഹര വീര മല്ലു’വിന്റെ ടീസര്‍ റിലീസായി
പവന്‍ കല്യാണ്‍ ചിത്രം ‘ഹരിഹര വീര മല്ലു’വിന്റെ ടീസര്‍ റിലീസായി

വന്‍ കല്യാണ്‍ ചിത്രം ‘ഹരിഹര വീര മല്ലു’വിന്റെ ടീസര്‍ പുറത്ത് വന്നു. ‘ദരിദ്രര്‍ ചൂഷണം ചെയ്യപ്പെടുകയും സമ്പന്നര്‍ അഭിവൃദ്ധി പ്രാപിക്കുകയും ചെയ്യുന്ന നാട്ടില്‍ നീതിക്ക് വേണ്ടി യുദ്ധം നടത്തുന്ന ഏക പോരാളി’ എന്നാണ് പവന്‍ കല്യാണിന്റെ കഥാപാത്രത്തെ ടീസറില്‍ വിശേഷിപ്പിച്ചിരിക്കുന്നത്. ചിത്രത്തില്‍ നായകനായി പവന്‍ കല്യാണ്‍ എത്തുമ്പോള്‍ മുഗള്‍ ചക്രവര്‍ത്തിയായി എത്തുന്നത് ബോബി ഡിയോളാണ്. കൃഷ് ജഗര്‍ലമുടി സംവിധാനം ചെയ്യുന്ന ഈ ചിത്രം രണ്ട് ഭാഗങ്ങളായാണ് റിലീസ് ചെയ്യുന്നത്.

മെഗാ സൂര്യ പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ എ എം രത്നമാണ് ചിത്രം നിര്‍മ്മിക്കുന്നത്. എം എം കീരവാണിയാണ് ചിത്രത്തിന് സംഗീതം നല്‍കുന്നത്. ചിത്രത്തിന്റെ ഛായാഗ്രഹണം പ്രമുഖ ഛായാഗ്രാഹകരായ ജ്ഞാനശേഖര്‍ വിഎസും മനോജ് പരമഹംസയുമാണ് നിര്‍വഹിക്കുന്നത്. നിധി അഗര്‍വാള്‍, എം. നിസ്സാര്‍, സുനില്‍, രഘു ബാബു, സുബ്ബരാജു, നോറ ഫത്തേഹി തുടങ്ങിയവര്‍ സുപ്രധാന വേഷങ്ങങ്ങളിലെത്തുന്ന ചിത്രം 2024ന്റെ അവസാനത്തോടെ റിലീസ് ചെയ്യുമെന്നാണ് റിപ്പോര്‍ട്ടുകള്‍.

Top