ഹൈദരാബാദ്: ജനങ്ങളുടെ ആരോഗ്യ സുരക്ഷ മുന്‍നിര്‍ത്തി പച്ചമുട്ട കൊണ്ടുണ്ടാക്കുന്ന മയോണൈസ് ഒരുവര്‍ഷത്തേക്ക് നിരോധിച്ച് തെലങ്കാന സര്‍ക്കാര്‍ രംഗത്ത്. മയോണൈസ് കഴിച്ചതിനെ തുടര്‍ന്ന് ധാരാളം ഭക്ഷ്യവിഷബാധ സംഭവങ്ങള്‍ റിപ്പോര്‍ട്ട് ചെയ്ത പശ്ചാത്തലത്തിലാണ് തീരുമാനം.
Also Read: പ്രശാന്ത് കിഷോറിന്‍റെ ജൻ സുരാജ് പാർട്ടി; അനുവദിച്ചത് സ്കൂൾ ബാഗ് ചിഹ്നം
കഴിഞ്ഞ ദിവസം ഹൈദരാബാദില്‍ മയോണൈസ് കഴിച്ച് ഒരാള്‍ മരിക്കുകയും 15 പേരെ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയും ചെയ്ത സാഹചര്യത്തിലാണ് നിരോധനത്തിന് സര്‍ക്കാര്‍ ഒരുങ്ങിയത്. ബുധനാഴ്ച നിരോധനം പ്രാബല്യത്തില്‍ വന്നു. തുടർന്ന് ഒരുവര്‍ഷത്തേക്ക് നീണ്ടുനില്‍ക്കും. മുട്ടയില്‍ നിന്നല്ലാത്ത മയോണൈസ് ഉണ്ടാക്കാന്‍ നിയമതടസ്സങ്ങളുണ്ടാകില്ല.