CMDRF

ഉരുളി മോഷ്ടിച്ചതല്ല ക്ഷേത്ര ജീവനക്കാരൻ തന്നത്!

നിവേദ്യ ഉരുളി മോഷണം പോയ സംഭവത്തിൽ മൂന്ന് പേർ അടങ്ങുന്ന ഹരിയാന സ്വദേശികളുടെ സംഘമാണ് പിടിയിലായത്.

ഉരുളി മോഷ്ടിച്ചതല്ല ക്ഷേത്ര ജീവനക്കാരൻ തന്നത്!
ഉരുളി മോഷ്ടിച്ചതല്ല ക്ഷേത്ര ജീവനക്കാരൻ തന്നത്!

തിരുവനന്തപുരം: തിരുവനന്തപുരം പത്മനാഭ സ്വാമി ക്ഷേത്രത്തിലെ നിവേദ്യ ഉരുളി മോഷണം പോയ സംഭവത്തിൽ വൻ ട്വിസ്റ്റ്. ഉരുളി മോഷണക്കേസിൽ പ്രതികൾ പിടിയിലായതോടെയാണ് ട്വിസ്റ്റ് പുറത്ത് വന്നിരിക്കുന്നത്. ഉരുളി മോഷ്ടിച്ചതല്ല ജീവനക്കാരൻ തന്നതാണെന്നാണ് പിടിയിലായ ഗണേശ് ജാ പോലീസിന് മൊഴി നൽകിയിരിക്കുന്നത്.

നിവേദ്യ ഉരുളി പുറത്തേക്ക് കൊണ്ടുപോയപ്പോൾ ആരും തടഞ്ഞില്ലെന്നും ഗണേജ് ജാ ഹരിയാന പൊലീസിനോട് പറഞ്ഞു. ആരെങ്കിലും വിളിച്ചിരുന്നുവെങ്കിൽ മടക്കി നൽകിയേനെയെന്നും ഗണേശ് പറഞ്ഞു. നിവേദ്യ ഉരുളി മോഷണം പോയ സംഭവത്തിൽ മൂന്ന് പേർ അടങ്ങുന്ന ഹരിയാന സ്വദേശികളുടെ സംഘമാണ് പിടിയിലായത്.

Top