ജിത്തു മാധവന്- ഫഹദ് ഫാസില്‍ ചിത്രം ‘ആവേശം’ അഞ്ചു ദിവസം കൊണ്ടാണ് 50 കോടി ക്ലബില്‍ ഇടം പിടിച്ചത്. ആഗോള ബോക്സ് ഓഫീസ് കളക്ഷനില്‍ ആവേശം വമ്പന്‍ കുതിപ്പാണ് നടത്തുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍. ഒരാഴ്ച ചിത്രം തിയേറ്ററുകളില്‍ നേടിയ ആഗോള കളക്ഷന്റെ കണക്കുകളാണ് ഇപ്പോള്‍ പുറത്ത് വരുന്നത്. 60 കോടി ക്ലബിലെത്തിയിരിക്കുകയാണ് ചിത്രം. ചിത്രത്തിന്റെ കളക്ഷനിലെ കുതിപ്പ് കാണുമ്പോള്‍ ചിത്രം ഉടന്‍ 100 കോടി കടക്കുമെന്നാണ് ആരാധകര്‍ അഭിപ്രായപ്പെടുന്നത്.
കേരളത്തില്‍ ഓപ്പണിംഗ് കളക്ഷനില്‍ ഒന്നാം സ്ഥാനം മോഹന്‍ലാല്‍ നായകനായ മലൈക്കോട്ടൈ വാലിബന് ആണ്. 5.85 കോടിയാണ് ചിത്രം നേടിയത്. പൃഥ്വിരാജിന്റെ ആടുജീവിതമാകട്ടെ 5.83 കോടി ആകെ നേടി രണ്ടാമതുണ്ട്. നിലവില്‍ ഫഹദിന്റെ ആവേശം മൂന്നാം സ്ഥാനത്താണ്. അന്‍വര്‍ റഷീദ് എന്റര്ടൈന്മെന്റ്സിന്റെ ബാനറില്‍ അന്‍വര്‍ റഷീദാണ് ആവേശത്തിന്റെ നിര്‍മാണം നിര്‍വഹിച്ചത്. നിര്‍മാണത്തില്‍ നസ്രിയയും പങ്കാളിയായിരുന്നു.
ഫഹദ് നായനാകുന്ന ആവേശം സിനിമയില്‍ ആശിഷ്, സജിന്‍ ഗോപു, റോഷന്, പ്രമുഖ മലയാളി ഗെയിമറും യൂട്യൂബറുമായ ഹിപ്സ്റ്റര്‍, മിഥുന് ജെഎസ്, പൂജ മോഹന്‍രാജ്, നീരജ രാജേന്ദ്രന്, ശ്രീജിത്ത് നായര്‍, തങ്കം മോഹന്‍ തുടങ്ങിയവരും പ്രധാന വേഷത്തിലെത്തിയിരുന്നു. ഛായാഗ്രാഹണം സമീര്‍ താഹിറാണ്. സംഗീതം സുഷിന് ശ്യാം.