CMDRF

പള്ളിയുടെ ജനല്‍ പൊളിച്ച് മോഷണം; പ്രതി പിടിയില്‍

ഒരു മണിക്കൂറിനുള്ളിലാണ് പൊലീസ് മോഷ്ടാവിനെ വലയിലാക്കിയത്

പള്ളിയുടെ ജനല്‍ പൊളിച്ച് മോഷണം; പ്രതി പിടിയില്‍
പള്ളിയുടെ ജനല്‍ പൊളിച്ച് മോഷണം; പ്രതി പിടിയില്‍

മലപ്പുറം: മോഷണക്കേസിലെ പ്രതി മണിക്കൂറുകള്‍ക്കുള്ളില്‍ പിടിയില്‍. കാളികാവില്‍ പള്ളിയുടെ നേര്‍ച്ചപ്പെട്ടി കുത്തിത്തുറന്ന് മോഷണം നടത്തിയ അസം സ്വദേശിയായ മന്‍ജില്‍ ഇസ്ലാം (27) ആണ് പൊലീസിന്റെ പിടിയിലായത്. കാളികാവ് വെന്തോടന്‍പടി മസ്ജിദില്‍ വ്യാഴാഴ്ച പുലര്‍ച്ചെയാണ് സംഭവം.

പള്ളിയുടെ പടിഞ്ഞാറ് ഭാഗത്ത് ജനലിന്റെ ഗ്ലാസ് പൊളിച്ചാണ് മോഷ്ടാവ് അകത്തുകയറിയത്. രണ്ടായിരത്തോളം രൂപയാണ് മോഷണം പോയത്. നഷ്ടപ്പെട്ട തുക പ്രതിയില്‍ നിന്ന് കണ്ടെടുത്തു. പ്രഭാത നമസ്‌കാരത്തിനെത്തിയ ഇമാമാണ് മോഷണം നടന്നതായി കണ്ടത്. ഉടനെ കാളികാവ് പൊലീസിനെ വിവരമറിയിച്ചു. എസ്.ഐ വി ശശിധരന്റെ നേതൃത്വത്തില്‍ ഉടന്‍ പൊലീസ് പള്ളിയിലെത്തി.

ഒരു മണിക്കൂറിനുള്ളിലാണ് പൊലീസ് മോഷ്ടാവിനെ വലയിലാക്കിയത്. കാളികാവ് സിഐ വി അനീഷിന്റെ നിര്‍ദേശപ്രകാരം എസ്‌ഐമാരായ വി ശശിധരന്‍, ഇല്ലിക്കല്‍ അന്‍വര്‍ സാദത്ത്, എസ്സിപിഒ ക്ലിന്റ് ജേക്കബ്, സിപിഒമാരായ വി ബാബു, എം കെ മഹേഷ് എന്നിവരാണ് സംഘത്തിലുണ്ടായിരുന്നത്. പ്രതിയെ മഞ്ചേരി കോടതിയില്‍ ഹാജരാക്കി.

Top