CMDRF

മോഷണം ക്ഷേത്രങ്ങൾ കേന്ദ്രീകരിച്ച്; രണ്ട് പേർ പിടിയിൽ

കൈതമുറ്റം ക്ഷേത്രത്തിലെ വെള്ളി ഉരുളിയും, ഓട്ടുപാത്രങ്ങളും അഞ്ച് ദിവസം മുമ്പ് മോഷ്ടിച്ച കേസിലാണ് റുപ്പുൾ ആമിൻ പിടിയിലായത്.

മോഷണം ക്ഷേത്രങ്ങൾ കേന്ദ്രീകരിച്ച്; രണ്ട് പേർ പിടിയിൽ
മോഷണം ക്ഷേത്രങ്ങൾ കേന്ദ്രീകരിച്ച്; രണ്ട് പേർ പിടിയിൽ

ആലപ്പുഴ: ക്ഷേത്രങ്ങൾ കേന്ദ്രീകരിച്ച് മോഷണം പതിവാക്കിയ രണ്ട് പേർ പിടിയിൽ. അസാം സ്വദേശിയായ റുപ്പുൾ ആമിനേയും (33), മണക്കച്ചിറ സ്വദേശി സൂരജിനെയുമാണ് ആലപ്പുഴ നോർത്ത് പൊലീസ് അറസ്റ്റ് ചെയ്തത്.

കൈതമുറ്റം ക്ഷേത്രത്തിലെ വെള്ളി ഉരുളിയും, ഓട്ടുപാത്രങ്ങളും അഞ്ച് ദിവസം മുമ്പ് മോഷ്ടിച്ച കേസിലാണ് റുപ്പുൾ ആമിൻ പിടിയിലായത്. നോർത്ത് സി. ഐ സജികുമാറിന്റെ നേതൃത്വത്തിൽ എസ്.ഐ ദേവിക, എസ്.സി. പി. ഒ റോബിൻസൺ, സി.പി.ഒമാരായ ലവൻ, സുജിത്ത്, രാജീവ്, ബിനോയ്, സുധീഷ് കുമാർ, ലിജോ എന്നിവരടങ്ങുന്ന സംഘമാണ് പ്രതികളെ പിടികൂടിയത്.

AAMIN , SOORAJ

Also Read: തിരുവനന്തപുരത്ത് വൻ കഞ്ചാവ് വേട്ട

മുല്ലക്കൽ ഉജ്ജയിനി ക്ഷേത്രത്തിലെ കാണിക്കവഞ്ചി കുത്തിത്തുറന്ന് പണം കവരുകയും സമീപത്തെ വ്യപാര സ്ഥാപനത്തിലെ സി.സി.ടി.വി ക്യാമറ നശിപ്പിക്കുകയും ചെയ്തതിനാണ് സൂരജിനെ അറസ്റ്റ് ചെയ്തത്.

Top