CMDRF

മൃഗശാലയില്‍ നിന്നും ചാടിപ്പോയ മൂന്നാമത്തെ ഹനുമാന്‍ കുരങ്ങിനെയും കിട്ടി

ഇതോടെ കൂട്ടിൽ നിന്ന് പുറത്തു ചാടിയ മൂന്നു കുരങ്ങുകളും തിരികെ കൂട്ടിനകത്തായി

മൃഗശാലയില്‍ നിന്നും ചാടിപ്പോയ മൂന്നാമത്തെ ഹനുമാന്‍ കുരങ്ങിനെയും കിട്ടി
മൃഗശാലയില്‍ നിന്നും ചാടിപ്പോയ മൂന്നാമത്തെ ഹനുമാന്‍ കുരങ്ങിനെയും കിട്ടി

തിരുവനന്തപുരം: മൃഗശാലയില്‍ നിന്നും ചാടിപ്പോയ മൂന്ന് കുരങ്ങുകളിൽ രണ്ടെണ്ണത്തിനെ പിടികൂടിയെങ്കിലും ഒരെണ്ണം മാത്രം കൂട്ടിൽ കയറാൻ തയ്യാറായിരുന്നില്ല. ഇന്ന് ഉച്ചയോട് കൂടി മൂന്നാമത്തെ കുരങ്ങിനെയും പിടികൂടി. കെഎസ്ഇബി എയർ ലിഫ്റ്റ് ഉപയോഗിച്ചാണ് ഹനുമാൻ കുരങ്ങിനെ മരത്തിൽ നിന്ന് താഴെയിറക്കിയത്. കെഎസ്ഇബി പി എം ജി യൂണിറ്റ് ആണ് ഇതിനായി ഉപയോഗിച്ചത്. മൃഗശാല ഡയറക്ടർ അടക്കമുള്ള ജീവനക്കാരുടെ നേതൃത്വത്തിൽ നടന്ന ഉദ്യമത്തിൽ ഒരു മണിക്കൂർ നീണ്ട പരിശ്രമത്തിന് ശേഷമാണ് ഹനുമാൻ കുരങ്ങനെ താഴെയിറക്കാനായത്.

ഇതോടെ കൂട്ടിൽ നിന്ന് പുറത്തു ചാടിയ മൂന്നു കുരങ്ങുകളും തിരികെ കൂട്ടിനകത്തായി. കഴിഞ്ഞ ദിവസം മറ്റ് രണ്ട് ഹനുമാന്‍ കുരങ്ങുകള്‍ കൂട്ടില്‍ കയറിയിട്ടും ഈ കുരങ്ങ് കൂട്ടില്‍ കയറാന്‍ കൂട്ടാക്കിയില്ലായിരുന്നു. ചൊവ്വാഴ്ചയാണ് രണ്ട് കുരങ്ങുകള്‍ കൂട്ടില്‍ തിരികെയെത്തിയത്. മൃഗശാല വളപ്പിനുള്ളിലെ മരത്തില്‍ നിന്നാണ് കൂട്ടില്‍ തിരികെ എത്തിച്ചത്. മൂന്ന് കുരങ്ങുകളും കൂട്ടില്‍ കയറാത്തതിനെ തുടര്‍ന്ന് മൃഗശാലക്ക് അവധി നല്‍കിയിരുന്നു.

Top