CMDRF

പിതാവ് ജനന സര്‍ട്ടിഫിക്കറ്റ് വാങ്ങാന്‍ പോയ സമയം; ഇരട്ടകുട്ടികള്‍ ഇസ്രായേല്‍ ആക്രമണത്തില്‍ കൊല്ലപ്പെട്ടു

പിതാവ് ജനന സര്‍ട്ടിഫിക്കറ്റ് വാങ്ങാന്‍ പോയ സമയം; ഇരട്ടകുട്ടികള്‍ ഇസ്രായേല്‍ ആക്രമണത്തില്‍ കൊല്ലപ്പെട്ടു
പിതാവ് ജനന സര്‍ട്ടിഫിക്കറ്റ് വാങ്ങാന്‍ പോയ സമയം; ഇരട്ടകുട്ടികള്‍ ഇസ്രായേല്‍ ആക്രമണത്തില്‍ കൊല്ലപ്പെട്ടു

ഗസ്സ: പിതാവ് ജനന സര്‍ട്ടിഫിക്കറ്റ് വാങ്ങാന്‍ പോയ സമയത്ത് ഗസ്സയില്‍ ഇരട്ടകുട്ടികള്‍ ഇസ്രായേല്‍ ആക്രമണത്തില്‍ കൊല്ലപ്പെട്ടു. പ്രാദേശിക ഓഫീസില്‍ കുട്ടികളുടെ പിതാവ് ജനന സര്‍ട്ടിഫിക്കറ്റ് വാങ്ങാന്‍ പോയപ്പോഴാണ് ദാരുണമായ സംഭവമുണ്ടായത്. നാല് ദിവസം മാത്രം പ്രായമായ അസര്‍ എന്ന ആണ്‍കുട്ടിയും അയ്‌സല്‍ എന്ന പെണ്‍കുട്ടിയുമാണ് കൊല്ലപ്പെട്ടത്. ദാരുണമായ സംഭവം നടക്കുമ്പോള്‍ ഇവരുടെ പിതാവ് മുഹമ്മദ് അബു അല്‍ കുംസാന്‍ സര്‍ട്ടിഫിക്കറ്റുകള്‍ വാങ്ങാന്‍ പോയിരിക്കുകയായിരുന്നു. ഇസ്രായേല്‍ നടത്തിയ ബോംബാക്രമണത്തില്‍ ഇവരുടെ വീട് മുഴുവനായും തകര്‍ന്നു. കുംസാന്റെ ഭാര്യയും ഉമ്മയും ഇസ്രായേല്‍ ആക്രമണത്തില്‍ കൊല്ലപ്പെട്ടു.

എന്താണ് സംഭവിച്ചതെന്ന് എനിക്കറിയില്ല. വീടിനുള്ളില്‍ ഷെല്‍ വന്ന് പതിച്ചുവെന്നാണ് അയല്‍വാസികള്‍ പറഞ്ഞത്. മക്കള്‍ ജനിച്ചത് ആഘോഷിക്കാന്‍ പോലും തനിക്കായില്ലെന്നും കുംസാന്‍ പറഞ്ഞു. ഗസ്സയില്‍ ആക്രമണം തുടങ്ങിയതിന് പിന്നാലെ മുന്നറിയിപ്പിനെ തുടര്‍ന്ന് മുനമ്പിലെ സുരക്ഷിതസ്ഥാനത്തേക്ക് മാറിയ കുടുംബമാണ് ആക്രമണത്തില്‍ കൊല്ലപ്പെട്ടിരിക്കുന്നത്.

ഗസ്സ ആരോഗ്യമന്ത്രാലയത്തിന്റെ കണക്കുകള്‍ പ്രകാരം ഇതുവരെ 115 നവജാതശിശുക്കളാണ് ജനിച്ചതിന് പിന്നാലെ തന്നെ ഇസ്രായേലിന്റെ ആക്രമണങ്ങളില്‍ കൊല്ലപ്പെട്ടത്. കഴിഞ്ഞ ഏതാനം ദിവസങ്ങളായി സാധാരണക്കാരായ ജനങ്ങള്‍ താമസിക്കുന്ന സുരക്ഷിത കേന്ദ്രങ്ങള്‍ക്ക് നേരെ കനത്ത ആക്രമണമാണ് ഇസ്രായേല്‍ നടത്തുന്നത്.

Top