മലപ്പുറം: ആകാശ് തില്ലങ്കേരിയുടെ നിയലംഘന യാത്രയിലെ വാഹനത്തിന്റെ രൂപമാറ്റം വരുത്താന്‍ ഉപയോഗിച്ച ടയറുകള്‍ പനമരം പൊലീസും മോട്ടോര്‍ വാഹന വകുപ്പ് ഉദ്യോഗസ്ഥരും നടത്തിയ പരിശോധനയില്‍ പിടിച്ചെടുത്തു. ആകാശ് തില്ലങ്കേരിയുടെ സുഹൃത്ത് ഷൈജലിന്റെ വയനാട്ടിലെ വീട്ടില്‍ നിന്നാണ് ഇവ പിടിച്ചെടുത്തത്.
നേരത്തെ വാഹനം പിടികൂടിയപ്പോള്‍ വലിയ രണ്ട് ടയറുകളും മറ്റു എക്സ്ട്രാ ഫിറ്റിങ്ങുകളുമെല്ലാം എടുത്ത് മാറ്റിയിരുന്നു. ഇതാണ് ഇപ്പോള്‍ പൊലീസ് പിടിച്ചെടുത്തിരിക്കുന്നത്. മലപ്പുറം സ്വദേശി സുലൈമാന്റെ ഉടമസ്ഥതയിലുള്ളതാണ് വാഹനം. നമ്പര്‍ പ്ലേറ്റില്ലാത്ത രൂപമാറ്റം വരുത്തിയ വാഹനം ആകാശ് ഓടിക്കുന്ന വിഡിയോ പുറത്തുവന്നതോടെയാണ് വിവാദമായത്. വാഹനം കസ്റ്റഡിയിലെടുത്തത് മലപ്പുറത്ത് നിന്നാണ്.