CMDRF

‘ഒരു അന്വേഷണത്തിന്റെ തുടക്കം’ :ടൈറ്റിൽ പോസ്റ്റർ പുറത്ത്

വേറിട്ട വേഷപ്പകർച്ചയിൽ ഷൈൻ ടോം ചാക്കോ പ്രത്യക്ഷപ്പെട്ട ടൈറ്റിൽ മോഷൻ പോസ്റ്ററിന് വൻ സ്വീകാര്യതയാണ് ലഭിക്കുന്നത്

‘ഒരു അന്വേഷണത്തിന്റെ തുടക്കം’ :ടൈറ്റിൽ പോസ്റ്റർ പുറത്ത്
‘ഒരു അന്വേഷണത്തിന്റെ തുടക്കം’ :ടൈറ്റിൽ പോസ്റ്റർ പുറത്ത്

ഷൈൻ ടോം ചാക്കോയെ കേന്ദ്ര കഥാപാത്രമാക്കി എം എ നിഷാദ് സംവിധാനം ചെയ്യുന്ന ‘ഒരു അന്വേഷണത്തിന്റെ തുടക്കം’ എന്ന ചിത്രത്തിന്റെ ടൈറ്റിൽ മോഷൻ പോസ്റ്റർ പുറത്തുവിട്ടു. വേറിട്ട വേഷപ്പകർച്ചയിൽ ഷൈൻ ടോം ചാക്കോ പ്രത്യക്ഷപ്പെട്ട ടൈറ്റിൽ മോഷൻ പോസ്റ്ററിന് സോഷ്യൽ മീഡിയകളിൽ വൻ സ്വീകാര്യതയാണ് ലഭിക്കുന്നത്.

എം എ നിഷാദിന്റെ പിതാവും ഉന്നത പൊലീസ് ഉദ്യോഗസ്ഥനുമായിരുന്ന പി. എം. കുഞ്ഞിമൊയ്തീന്‍ സര്‍വീസില്‍ ഇരിക്കെ തന്റെ ഡയറിയിൽ കുറിച്ചിട്ട ഒരു കേസിന്റെ അനുമാനങ്ങൾ വികസിപ്പിച്ചാണ് ചിത്രത്തിന്റെ കഥ നിഷാദ് രൂപീകരിച്ചത്. ക്രൈം ബ്രാഞ്ച് എസ് പി ആയും ഇടുക്കി എസ് പി ആയും ദീർഘകാലം സേവനമനുഷ്ടിച്ച ഉദ്യോഗസ്ഥനാണ് കുഞ്ഞുമൊയ്തീൻ. ഡി ഐ ജി റാങ്കിൽ സർവീസിൽ നിന്ന് വിരമിച്ച അദ്ദേഹത്തിന്റെ വീശിഷ്ട സേവനത്തിന് പ്രസിഡന്റിൽ നിന്നും രണ്ട് തവണ സ്വർണ്ണ മെഡൽ ലഭിച്ചിട്ടുണ്ട്.

ALSO READ: ആസിഫ് അലി- അനശ്വര ചിത്രത്തിന്റെ സെക്കന്റ് ലുക്ക് റിലീസായി

ബെൻസി പ്രൊഡക്ഷൻസിന്റെ ബാനറിൽ കെ വി അബ്ദുൽ നാസറാണ് ചിത്രം നിർമ്മിക്കുന്നത്. ബോംബെ, ഹൈദരാബാദ്, വാഗമൺ, കുട്ടിക്കാനം, കോട്ടയം എന്നിവിടങ്ങളിളായ് ചിത്രീകരണം പൂർത്തിയാക്കിയ ഈ ചിത്രം ഇൻവെസ്റ്റി​ഗേഷൻ പശ്ചാത്തലത്തിലാണ് ഒരുങ്ങുന്നത്.

Top