CMDRF

ആസിഫ് അലിയും സുരാജ് വെഞ്ഞാറമൂടും ഒന്നിക്കുന്ന ‘അടിയോസ് അമിഗോ’ എന്ന ചിത്രത്തിന്റെ ടൈറ്റില്‍ പോസ്റ്റര്‍ പുറത്തിറങ്ങി

ഷിക് ഉസ്മാന്‍ നിര്‍മ്മിച്ച് നവാഗതനായ നവാസ് നാസര്‍ സംവിധാനം ചെയുന്ന ‘അടിയോസ് അമിഗോ’ ചിത്രത്തിന്റെ ടൈറ്റില്‍ പോസ്റ്റര്‍ പുറത്തിറങ്ങി. ആസിഫ് അലിയും സുരാജ് വെഞ്ഞാറമൂടും ഒന്നിക്കുന്ന ചിത്രത്തിന്റെ പോസ്റ്റര്‍ ഈദ് ദിനത്തിലാണ് പുറത്തിറക്കിയത്. തല്ലുമാല ചിത്രത്തിന്റെ അസ്സോസിയേറ്റ് ഡയക്ടറായി പ്രവര്‍ത്തിച്ച നവാസ് നാസറിന്റെ ആദ്യ സ്വതന്ത്ര സംവിധാനമാണ് ഇത്.

ആസിഫ് അലിയും സുരാജ് വെഞ്ഞാറമൂടും വ്യത്യസ്തമായ ഗെറ്റപ്പിലാണ് ചിത്രത്തിലെത്തുന്നത്. ആഷിക് ഉസ്മാന്‍ പ്രൊഡക്ഷന്‍സിന്റെ പതിനഞ്ചാമത്തെ ചിത്രമാണ് ഇത്. ചിത്രത്തിന്റെ ചിത്രീകരണം കഴിഞ്ഞ ദിവസമാണ് പൂര്‍ത്തിയായത്. ആസിഫ് അലി നായകനായ കെട്ട്യോളാണ് എന്റെ മാലാഖ എന്ന ചിത്രത്തിന്റെ തിരക്കഥാകൃത്ത് തങ്കമാണ് ഈ ചിത്രത്തിന്റെയും രചന. ഗോപി സുന്ദറാണ് ചിത്രത്തിന് സംഗീതം നല്‍കിയിരിക്കുന്നത്.

Top