‘സിങ്കം എഗെയ്ന്‍’ ടൈറ്റില്‍ ട്രാക്ക് എത്തി

രവി ബസ്‌റൂര്‍ ആണ് ചിത്രത്തിന്റെ പശ്ചാത്തല സംഗീതം ഒരുക്കിയിരിക്കുന്നത്. ടൈറ്റില്‍ ട്രാക്കിന് വരികള്‍ എഴുതിയിരിക്കുന്നത് സ്വാനന്ത് കിര്‍ക്കിറെ ആണ്.

‘സിങ്കം എഗെയ്ന്‍’ ടൈറ്റില്‍ ട്രാക്ക് എത്തി
‘സിങ്കം എഗെയ്ന്‍’ ടൈറ്റില്‍ ട്രാക്ക് എത്തി

രോഹിത് ഷെട്ടി കോപ് യൂണിവേഴ്‌സില്‍ നിന്നും എത്തുന്ന മള്‍ട്ടിസ്റ്റാര്‍ ചിത്രമാണ് ‘സിങ്കം എഗെയ്ന്‍’. ഇതുവരെ നാലു ചിത്രങ്ങളാണ് ഈ ഫ്രാഞ്ചെസിയില്‍ എത്തിയിരിക്കുന്നത്. അജയ് ദേവ്ഗണ്‍, രണ്‍വീര്‍ സിങ്, അക്ഷയ് കുമാര്‍ എന്നിവര്‍ പ്രധാന വേഷങ്ങളിലെത്തിയ ചിത്രങ്ങളായിരുന്നു ഇവ. പുതിയ ചിത്രത്തിലും അജയ് ദേവ്ഗണ്ണിനൊപ്പം രണ്‍വീറും അക്ഷയ് കുമാറും എത്തും. ഇവരെ കൂടാതെ ദീപിക പദുക്കോണ്‍, കരീന കപൂര്‍, ടൈഗര്‍ ഷ്രോഫ്, അര്‍ജുന്‍ കപൂര്‍, ജീക്കി ഷ്രോഫ് എന്നിങ്ങനെ നീളുന്നു ആ നിര. ഒപ്പം സല്‍മാന്‍ ഖാനും ചിത്രത്തില്‍ പ്രത്യക്ഷപ്പെടും. ചിത്രത്തിന്റെ കഴിഞ്ഞ ദിവസം പുറത്തെത്തിയ ടൈറ്റില്‍ ട്രാക്ക് ഇതിനകം ഹിറ്റ് ആയിക്കഴിഞ്ഞു.


Also Read: ഇലോണ്‍ മസ്കും പണ്ട് നിയമവിരുദ്ധമായ കുടിയേറ്റം നടത്തിയെന്ന് ജോ ബൈഡൻ

രവി ബസ്‌റൂര്‍ ആണ് ചിത്രത്തിന്റെ പശ്ചാത്തല സംഗീതം ഒരുക്കിയിരിക്കുന്നത്. ടൈറ്റില്‍ ട്രാക്കിന് വരികള്‍ എഴുതിയിരിക്കുന്നത് സ്വാനന്ത് കിര്‍ക്കിറെ ആണ്. ആലപിച്ചിരിക്കുന്നത് സന്തോഷ് വെങ്കി. ഒരു ദിവസം കൊണ്ട് 2 കോടിയിലധികം കാഴ്ചകളാണ് ടൈറ്റില്‍ ട്രാക്കിന് യുട്യൂബില്‍ ലഭിച്ചിരിക്കുന്നത്. അതേസമയം ചിത്രത്തിലെ ഗാനങ്ങള്‍ രവി ബസ്‌റൂറിനൊപ്പം തമന്‍ എസും ഒരുക്കിയിട്ടുണ്ട്. രോഹിത് ഷെട്ടിക്കൊപ്പം യൂനസ് സജാവല്‍, അഭിജീത് ഖുമന്‍, ഷിതിജ് പട്‌വര്‍ധന്‍, സന്ദീപ് സാകേത്, അനുഷ നന്ദകുമാര്‍ എന്നിവര്‍ ചേര്‍ന്നാണ് ചിത്രത്തിന് തിരക്കഥ ഒരുക്കിയിരിക്കുന്നത്. ഗിരീഷ് കാന്തും റാസ ഹുസൈന്‍ മെഹ്തയുമാണ് ചിത്രത്തിന്റെ ഛായാഗ്രാഹകര്‍. എഡിറ്റിംഗ് ബണ്ടി നാഗി. ദീപാവലി റിലീസ് ആയി നവംബര്‍ 1 നാണ് ചിത്രം എത്തുക.

Top