CMDRF

കുതിരപ്പുറത്ത് പാഞ്ഞെത്തിയ യുവാവിനെ തടഞ്ഞ് ട്രാഫിക് പൊലീസ്

കുതിരപ്പുറത്ത് പാഞ്ഞെത്തിയ യുവാവിനെ തടഞ്ഞ് ട്രാഫിക് പൊലീസ്
കുതിരപ്പുറത്ത് പാഞ്ഞെത്തിയ യുവാവിനെ തടഞ്ഞ് ട്രാഫിക് പൊലീസ്

പത്തനംതിട്ട: അടൂരില്‍ തിരക്കിനിടെ അപകടകരമായ രീതിയില്‍ കുതിരപ്പുറത്ത് പാഞ്ഞെത്തിയ യുവാവിനെ തടഞ്ഞ് ട്രാഫിക് പൊലീസ്. അടൂര്‍ കെഎസ്ആര്‍ടിസി ബസ്സ്റ്റാന്‍ഡിന് സമീപത്തുവെച്ച് വ്യാഴാഴ്ച വൈകിട്ട് നാലുമണിയോടെയായിരുന്നു സംഭവം. സ്‌കൂള്‍വിട്ട സമയമായിരുന്നതിനാല്‍ കുട്ടികളുള്‍പ്പെടെ വലിയ കൂട്ടം നഗരത്തില്‍ നില്‍ക്കുമ്പോഴാണ് യുവാവ് കുതിരയുമായി യുവാവ് പാഞ്ഞെത്തിയത്.

കുതിരയില്‍ പാഞ്ഞെത്തിയ യുവാവിനെ ട്രാഫിക് പൊലീസ് തടഞ്ഞുനിര്‍ത്തി. കുതിരയെ നടത്തിക്കാന്‍ കൊണ്ടുവന്നതായിരുന്നു എന്നായിരുന്നു യുവാവിന്റെ മറുപടി. എന്നാല്‍ സ്‌കൂള്‍ വിടുന്ന സമയത്ത് ഇത് പാടില്ലെന്ന് പൊലീസ് പറഞ്ഞു. കുട്ടികളുള്‍പ്പെടെ മറ്റുള്ളവര്‍ക്ക് അപകടകരമായ കാര്യമാണ് ഇതെന്നും പൊലീസ് യുവാവിനെ പറഞ്ഞ് മനസിലാക്കി.

ശേഷം യുവാവിനോട് അടൂര്‍ ബൈപ്പാസ് റോഡുവഴി കുതിരയെ കൊണ്ടുപോകാന്‍ നിര്‍ദേശിച്ചു. കൂടാതെ ഇന്ന് രാവിലെ പൊലീസ് സ്റ്റേഷനില്‍ എത്തണമെന്നും യുവാവിന് നിര്‍ദ്ദേശം നല്‍കി.

Top