‘ബിഗ് ബെന്‍’ ചിത്രത്തിന്റെ ട്രെയ്‌ലർ പുറത്തിറങ്ങി

‘ബിഗ് ബെന്‍’ ചിത്രത്തിന്റെ ട്രെയ്‌ലർ പുറത്തിറങ്ങി

രോ വര്‍ഷവും പതിനായിരക്കണക്കിന് മലയാളികളാണ് യു.കെയിലെത്തുന്നത്. അവിടെയുള്ള മലയാളി കുടുംബങ്ങളുടെ ജീവിത കാഴ്ച്ചയിലൂടെ ഒരു ഫാമിലി ത്രില്ലര്‍ ഡ്രാമ വരുന്നു. യഥാര്‍ത്ഥ സംഭവങ്ങളെ അടിസ്ഥാനപ്പെടുത്തി ബിനോ അഗസ്റ്റിന്‍ എഴുതി സംവിധാനം ചെയ്യുന്ന ബിഗ് ബെന്‍ എന്ന ചിത്രത്തിന്റെ ട്രെയിലര്‍ പുറത്തിറക്കി. അനുമോഹന്‍, അതിഥി രവി എന്നിവര്‍ പ്രധാന വേഷത്തിലെത്തുന്ന ചിത്രത്തിന്റെ ഏറെക്കുറെ മുഴുവന്‍ പങ്കും ചിത്രീകരിച്ചത് യു.കെയിലാണ്. പ്രജയ് കാമത്ത്, എല്‍ദോ തോമസ്, സിബി അരഞ്ഞാണി എന്നിവര്‍ ചേര്‍ന്ന് നിര്‍മ്മിച്ച ചിത്രത്തിന്റെ ഛായാഗ്രഹണം സജാദ് കാക്കുവാണ്.

നേഴ്‌സായി ജോലി ചെയ്യുന്ന ലൗലിയുടെ അടുത്തേക്ക് കേരള പൊലീസ് ഉദ്യോഗസ്ഥനായ ഭര്‍ത്താവ് ജീനും മകളും എത്തുകയാണ്. എന്നാല്‍ ജീന്‍ കാരണം ഉണ്ടാകുന്ന ചില കുഴപ്പങ്ങള്‍ അവരുടെ അവിടുത്തെ നിലനില്‍പ്പിനെത്തന്നെ ബാധിക്കുന്നു. ഈ പ്രതിസന്ധി മറികടക്കാന്‍ ജീന്‍ നടത്തുന്ന ശ്രമങ്ങളാണ് സിനിമയുടെ ഇതിവൃത്തം. ജീന്‍ ആന്റണി എന്ന പോലീസ് കഥാപാത്രത്തെയാണ് അനു മോഹന്‍ അവതരപ്പിക്കുന്നത്. ജീനിന്റെ ഭാര്യ ലൗലി എന്ന കഥാപാത്രത്തെ അതിഥി രവി അവതരിപ്പിക്കുന്നു. ഇവരെ കൂടാതെ വിനയ് ഫോര്‍ട്ട്, മിയാ ജോര്‍ജ്, ചന്തുനാഥ്, ജാഫര്‍ ഇടുക്കി, ബിജു സോപാനം, നിഷാ സാരംഗ്, വിജയ് ബാബു, ഷെബിന്‍ ബെന്‍സന്‍, ബേബി ഹന്ന മുസ്തഫ തുടങ്ങിയവരും നിരവധി വിദേശികളും ചിത്രത്തില്‍ അഭിനയിക്കുന്നുണ്ട്.

നേരത്തെ റിലീസ് ചെയ്ത ടീസറിനും വലിയ സ്വീകാര്യതയാണ് ലഭിച്ചത്. യു.കെയുടെ മനോഹാരിതയും ചിത്രത്തില്‍ നന്നായി ഒരുക്കിയിട്ടുണ്ട്.. യു.കെ മലയാളിയായ സംവിധായകന്‍ ബിനോ അഗസ്റ്റിന്റെ അവിടെയുള്ള അനുഭവസമ്പത്തും സിനിമയുടെ ചിത്രീകരണത്തില്‍ ഏറെ സഹായിച്ചു.

കൈലാഷ് മേനോന്‍ സംഗീതം നല്‍കിയ ചിത്രത്തിന്റെ പശ്ചാത്തല സംഗീതം ഒരുക്കിയിരിക്കുന്നത് അനില്‍ ജോണ്‍സണ്‍ ആണ്. എഡിറ്റര്‍ റിനോ ജേക്കബ്, ഗാനരചന- ബി.കെ ഹരിനാരായണന്‍, അസോസിയേറ്റ് പ്രൊഡ്യൂസര്‍- കൊച്ചുറാണി ബിനോ, എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസര്‍ -വൈശാലി തുത്തിക, ഉദയ രാജന്‍ പ്രഭു, പ്രൊഡക്ഷന്‍ ഡിസൈനര്‍ – അരുണ്‍ വെഞ്ഞാറമൂട്, സംഘടനം- റണ്‍ രവി, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ – സഞ്ജയ് പാല്‍, ഗിരീഷ് കൊടുങ്ങല്ലൂര്‍, ചീഫ് അസ്സോസിയേറ്റ് ഡയറക്ടര്‍ -വിനയന്‍ കെ ജെ, പിആര്‍ഒ- വാഴൂര്‍ ജോസ്, പിആര്‍& മാര്‍ക്കറ്റിംഗ്- കണ്ടന്റ് ഫാക്ടറി മീഡിയ, പബ്ലിസിറ്റി ഡിസൈന്‍- യെല്ലോ ടൂത്ത്. ഫ്രൈഡെ ടിക്കറ്റ്‌സ് ആണ് ജൂണ്‍ 28ന് ചിത്രം തീയറ്ററുകളില്‍ എത്തിക്കുന്നത്.

Top