CMDRF

മനോരാജ്യത്തിന്റെ ട്രെയിലർ പുറത്ത്

ഒരു ഇടവേളയ്ക്ക് ശേഷം ഗോവിന്ദ് പത്മസൂര്യ നായകനായെത്തുന്ന മലയാള ചിത്രം കൂടിയാണ് മനോരാജ്യം.

മനോരാജ്യത്തിന്റെ ട്രെയിലർ പുറത്ത്
മനോരാജ്യത്തിന്റെ ട്രെയിലർ പുറത്ത്

ഗോവിന്ദ് പത്മസൂര്യ നായകനായ മനോരാജ്യത്തിന്റെ ട്രെയിലർ റിലീസായി. പ്രണയവും സൗഹൃദവും പറയുന്ന മനോരാജ്യം വളരെ വൈകാരിക നിമിഷങ്ങളിലൂടെയാണ് കടന്നു പോകുന്നത്. ഇൻഡീജീനിയസ് ഫിലിംസിന്റെ ബാനറിൽ സി കെ അനസ് മോൻ നിർമ്മിച്ച് റഷീദ് പാറക്കൽ തിരക്കഥയെഴുതി സംവിധാനം ചെയ്തിരിക്കുന്ന ചിത്രം പൂർണമായും ഓസ്ട്രേലിയയിലാണ് ചിത്രീകരിച്ചിരിക്കുന്നത്. ഒരു ഇടവേളയ്ക്ക് ശേഷം ഗോവിന്ദ് പത്മസൂര്യ നായകനായെത്തുന്ന മലയാള ചിത്രം കൂടിയാണ് മനോരാജ്യം.

വിദേശ രാജ്യത്താണെങ്കിലും കേരള തനിമയിൽ ജീവിക്കാൻ ആഗ്രഹിക്കുന്ന മനുവിന്റെയും പാശ്ചാത്യ ജീവിതം ആസ്വദിക്കാൻ ആഗ്രഹിക്കുന്ന സുഹൃത്തിന്റേയും കഥയാണ് മനോരാജ്യം.രഞ്ജിത മേനോൻ, നവാസ് വള്ളിക്കുന്ന്, ഗോകുലൻ, ജസൺവുഡ്, റയാൻ ബിക്കാടി,യശ്വിജസ്വൽ തുടങ്ങിയവരാണ് ചിത്രത്തിൽ മറ്റ് പ്രധാന വേഷങ്ങളിലെത്തുന്നത്.മെൽബൺ സിറ്റിയുടെ മനോഹാരിതയും കഥാപശ്ചാത്തലത്തിന്റെ നിഷ്കളങ്കതയും ചേർന്ന് ചിരിക്കാനും ചിന്തിക്കാനുമായുള്ള ഫാമിലി ഡ്രാമയാണ് മനോരാജ്യം.

Top