CMDRF

ഹൊറര്‍ ചിത്രം ‘ചിത്തിനി’യുടെ ട്രെയിലര്‍ പുറത്തിറങ്ങി

ഹൊറര്‍ ചിത്രം ‘ചിത്തിനി’യുടെ ട്രെയിലര്‍ പുറത്തിറങ്ങി
ഹൊറര്‍ ചിത്രം ‘ചിത്തിനി’യുടെ ട്രെയിലര്‍ പുറത്തിറങ്ങി

സ്റ്റ് കോസ്റ്റ് വിജയന്‍ സംവിധാനം ചെയ്യുന്ന ഹൊറര്‍ ചിത്രം ‘ചിത്തിനി’യുടെ ട്രെയിലര്‍ പുറത്തിറങ്ങി. അമിത്ത് ചക്കാലക്കല്‍, വിനയ് ഫോര്‍ട്ട്, മോക്ഷ, പുതുമുഖങ്ങളായ ആരതി നായര്‍, എനാക്ഷി എന്നിവര്‍ മുഖ്യ കഥാപാത്രങ്ങളിലെത്തുന്ന ചിത്രം ഓഗസ്റ്റ് രണ്ടിന് പ്രദര്‍ശനത്തിനെത്തും. ഈസ്റ്റ് കോസ്റ്റ് കമ്മ്യൂണിക്കേഷന്‍സാണ് ചിത്രം നിര്‍മിക്കുന്നത്. ഈസ്റ്റ് കോസ്റ്റ് നിര്‍മിക്കുന്ന ഏഴാമത്തെ ചിത്രമാണ് ‘ചിത്തിനി’.

‘കള്ളനും ഭഗവതിയും’ എന്ന ചിത്രത്തിനു ശേഷം കെവി അനിലിന്റെ കഥയ്ക്ക് ഈസ്റ്റ് കോസ്റ്റ് വിജയനും കെവി അനിലും ചേര്‍ന്നാണ് തിരക്കഥയും സംഭാഷണവും ഒരുക്കിയിട്ടുള്ളത്. ഈസ്റ്റ് കോസ്റ്റ് വിജയന്‍, സന്തോഷ് വര്‍മ, സുരേഷ് എന്നിവരുടെ വരികള്‍ക്ക് രഞ്ജിന്‍ രാജ് സംഗീത സംവിധാനം നിര്‍വഹിക്കുന്നു. നാല് ഗാനങ്ങളാണ് ചിത്രത്തിലുള്ളത്. സത്യ പ്രകാശ്, ഹരി ശങ്കര്‍, കപില്‍ കപിലന്‍, സന മൊയ്തുട്ടി എന്നിവരാണ് ഗായകര്‍. ഈ ചിത്രത്തിലെ ഒരു ഫോക്ക് സോങ്ങിന് വയനാട്ടിലെ നാടന്‍ പാട്ട് കലാകാരന്മാരും ഭാഗമായിട്ടുണ്ട്.

ജോണി ആന്റണി, ജോയ് മാത്യു, സുധീഷ്, ശ്രീകാന്ത് മുരളി, ജയകൃഷ്ണന്‍, മണികണ്ഠന്‍ ആചാരി, സുജിത്ത് ശങ്കര്‍, പ്രമോദ് വെളിയനാട്, രാജേഷ് ശര്‍മ, ഉണ്ണിരാജ, അനൂപ് ശിവസേവന്‍, കൂട്ടിക്കല്‍ ജയചന്ദ്രന്‍, ജിബിന്‍ ഗോപിനാഥ്, ജിതിന്‍ ബാബു, ശിവ ദാമോദര്‍, വികാസ്, പൗളി വത്സന്‍, അമ്പിളി അംബാലി എന്നിവരാണ് മറ്റു താരങ്ങള്‍.

ഛായാഗ്രഹണം- രതീഷ് റാം, എഡിറ്റിങ്- ജോണ്‍കുട്ടി, മേക്കപ്പ്- രഞ്ജിത്ത് അമ്പാടി, വസ്ത്രാലങ്കാരം- ധന്യ ബാലകൃഷ്ണന്‍, കലാസംവിധാനം- സുജിത്ത് രാഘവ്, എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസര്‍- രാജശേഖരന്‍, കോറിയോഗ്രാഫി-കല മാസ്റ്റര്‍, സംഘട്ടനം- രാജശേഖരന്‍, ജി മാസ്റ്റര്‍, വിഎഫ്എക്‌സ്- നിധിന്‍ റാം സുധാകര്‍, സൗണ്ട് ഡിസൈന്‍- സച്ചിന്‍ സുധാകരന്‍, സൗണ്ട് മിക്‌സിങ്- വിപിന്‍ നായര്‍, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍- രാജേഷ് തിലകം, പ്രൊഡക്ഷന്‍ എക്‌സിക്യുട്ടീവ്- ഷിബു പന്തലക്കോട്, ചീഫ് അസോസിയേറ്റ് ഡയരക്ടര്‍- സുഭാഷ് ഇളമ്പല്‍, അസോസിയേറ്റ് ഡയരക്ടേഴ്‌സ്- അനൂപ് ശിവസേവന്‍, അസിം കോട്ടൂര്‍, സജു പൊറ്റയില്‍ കട, അനൂപ്, പോസ്റ്റര്‍ ഡിസൈനര്‍- കോളിന്‍സ് ലിയോഫില്‍, കാലിഗ്രാഫി- കെ.പി മുരളീധരന്‍, സ്റ്റില്‍സ്- അജി മസ്‌കറ്റ്, പിആര്‍ഒ- എഎസ് ദിനേശ്.

Top