CMDRF

ഒരു കട്ടില്‍ ഒരു മുറി എന്ന ചിത്രത്തിന്റെ ട്രെയിലര്‍ പുറത്തിറങ്ങി

ഒരു കട്ടില്‍ ഒരു മുറി എന്ന ചിത്രത്തിന്റെ ട്രെയിലര്‍ പുറത്തിറങ്ങി
ഒരു കട്ടില്‍ ഒരു മുറി എന്ന ചിത്രത്തിന്റെ ട്രെയിലര്‍ പുറത്തിറങ്ങി

ഷാനവാസ് കെ. ബാവാക്കുട്ടി സംവിധാനം ചെയ്യുന്ന ഒരു കട്ടില്‍ ഒരു മുറി എന്ന ചിത്രത്തിന്റെ ട്രെയിലര്‍ പുറത്തിറങ്ങി. പൂര്‍ണ്ണിമ ഇന്ദ്രജിത്ത്, വിജയരാഘവന്‍, രഘുനാഥ് പാലേരി, ഹക്കിം ഷാ, പ്രിയംവദ കൃഷ്ണന്‍ എന്നിവരാണ് ചിത്രത്തില്‍ പ്രധാനവേഷത്തിലെത്തുന്നത്. തൊട്ടപ്പന്‍, കിസ്മത്ത് എന്നീ വ്യത്യസ്തമായ ചിത്രങ്ങള്‍ ഒരുക്കിയ ഷാനവാസ് കെ. ബാവാക്കുട്ടിയുടെ പുതുമയുള്ള മറ്റൊരു സിനിമയാകും ഇതെന്നാണ് ട്രെയിലര്‍ നല്‍കുന്ന സൂചന. രഘുനാഥ് പാലേരിയുടേതാണ് തിരക്കഥ.

ഗാനങ്ങള്‍ – അന്‍വര്‍ അലി, രഘുനാഥ് പലേരി, സംഗീതം – അങ്കിത് മേനോന്‍ വര്‍ക്കി, ഛായാഗ്രഹണം- എല്‍ദോസ് ജോര്‍ജ്, എഡിറ്റിംഗ് -മനോജ് സി. എസ്, കലാസംവിധാനം – അരുണ്‍ ജോസ്, മേക്കപ്പ് – അമല്‍ പീറ്റര്‍, കോസ്റ്റ്യൂം ഡിസൈന്‍- നിസ്സാര്‍ റഹ്‌മത്ത്, പോസ്റ്റ് പ്രൊഡക്ഷന്‍ കോ-ഓര്‍ഡിനേറ്റേഴ്‌സ് – അരുണ്‍ ഉടുമ്പു ഞ്ചോല, അഞ്ജുപിറ്റര്‍, എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസര്‍- ബാബു രാജ്മനിശ്ശേരി, പ്രൊഡക്ഷന്‍ എക്‌സിക്യൂട്ടിവ് – ഷിബു പന്തലക്കോട്, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ – എല്‍ദോ സെല്‍വരാജ്. സപ്തതരംഗ ക്രിയേഷന്‍സും വിക്രമാദിത്യന്‍ ഫിലിംസും ചേര്‍ന്ന് നിര്‍മ്മിക്കുന്ന ഈ ചിത്രത്തിന്റെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയായി വരുന്നു. സപ്ത തരംഗ് ഈ ചിത്രം പ്രദര്‍ശനത്തിനെത്തിക്കുന്നു. പി.ആര്‍.ഒ-വാഴൂര്‍ ജോസ്.

Top