CMDRF

റാഫിയുടെ തിരക്കഥയില്‍ ഹരിദാസ് സംവിധാനം ചെയ്യുന്ന ‘താനാരാ’ സിനിമയുടെ ട്രെയിലര്‍ എത്തി

റാഫിയുടെ തിരക്കഥയില്‍ ഹരിദാസ് സംവിധാനം ചെയ്യുന്ന ‘താനാരാ’ സിനിമയുടെ ട്രെയിലര്‍ എത്തി
റാഫിയുടെ തിരക്കഥയില്‍ ഹരിദാസ് സംവിധാനം ചെയ്യുന്ന ‘താനാരാ’ സിനിമയുടെ ട്രെയിലര്‍ എത്തി

റാഫി തിരക്കഥയെഴുതി ഹരിദാസ് സംവിധാനം ചെയ്യുന്ന ‘താനാരാ’ സിനിമയുടെ ട്രെയിലര്‍ ഫഹദ് ഫാസിൽ ഫേസ്ബുക്ക് പേജിലൂടെ റിലീസ് ചെയ്തു. വിഷ്ണു ഉണ്ണികൃഷ്ണന്‍, ഷൈന്‍ ടോം ചാക്കോ, അജു വര്‍ഗീസ് എന്നിവര്‍ കേന്ദ്രകഥാപാത്രങ്ങളായി എത്തുന്ന സിനിമ ഒരു മുഴുനീള കോമഡി എന്റര്‍ടെയ്‌നര്‍ ആണ്.

ജോര്‍ജുകുട്ടി കെയര്‍ ഓഫ് ജോര്‍ജുകുട്ടി, ഇന്ദ്രപ്രസ്ഥം, ഊട്ടിപ്പട്ടണം, കിന്നരിപ്പുഴയോരം തുടങ്ങിയ ചിത്രങ്ങളിലൂടെ ശ്രദ്ധേയനായ സംവിധായകനാണ് ഹരിദാസ്. ആഗസ്റ്റ് 9ന് ചിത്രം തിയറ്ററുകളിലെത്തും. വണ്‍ ഡേ ഫിലിംസിന്റെ ബാനറില്‍ ബിജു വി മത്തായി ആണ് ചിത്രത്തിന്റെ നിര്‍മാണം. ജിബു ജേക്കബ്, ദീപ്തി സതി, ചിന്നു ചാന്ദിനി, സ്‌നേഹ ബാബു എന്നിവരാണ് ചിത്രത്തിലെ മറ്റ് അഭിനേതാക്കള്‍.

സുജ മത്തായി ആണ് സഹനിര്‍മാതാവ്. കെ.ആര്‍ ജയകുമാര്‍, എം.പി ബിജു എന്നിവരാണ് എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസേഴ്‌സ്. സിനിമയുടെ ഛായാഗ്രഹണം നിര്‍വഹിക്കുന്നത് വിഷ്ണു നാരായണനാണ്. ഗോപി സുന്ദറാണ് ചിത്രത്തിന് സംഗീതം ഒരുക്കിയിരിക്കുന്നത്.

എഡിറ്റിങ്- വി. സാജന്‍. ഗാനരചന: ബി.കെ ഹരിനാരായണന്‍, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍: ഡിക്‌സണ്‍ പോഡുത്താസ്, കോ ഡയരക്ടര്‍: ഋഷി ഹരിദാസ്, ചീഫ് അസോ. ഡയരക്ടര്‍: റിയാസ് ബഷീര്‍, രാജീവ് ഷെട്ടി, കലാസംവിധാനം: സുജിത് രാഘവ്, വസ്ത്രാലങ്കാരം: ഇര്‍ഷാദ് ചെറുകുന്ന്, മേക്കപ്പ്: കലാമണ്ഡലം വൈശാഖ്, ഷിജു കൃഷ്ണ, പ്രൊഡക്ഷന്‍ എക്‌സിക്യൂട്ടീവ്: പ്രവീണ്‍ എടവണ്ണപ്പാറ, ജോബി ആന്റണി, സ്റ്റില്‍സ്: മോഹന്‍ സുരഭി, ഡിസൈന്‍: ഫോറെസ്റ്റ് ഓള്‍ വേദര്‍, പി.ആര്‍.ഒ: വാഴൂര്‍ ജോസ്, നിയാസ് നൗഷാദ്, ഡിജിറ്റല്‍ മാര്‍ക്കറ്റിങ് ഒബ്‌സ്‌ക്യൂറ എന്റെര്‍റ്റൈന്മെന്റ്‌സ് എന്നിവരാണ് മറ്റു അണിയറ പ്രവര്‍ത്തകര്‍.

Top