യാത്ര മുടങ്ങി; പാസ്‌പോർട്ട് പരിശോധനയിൽ സാങ്കേതിക പ്രശ്‌നം, മലപ്പുറം സ്വദേശി വിമാനത്താവളത്തിലെ കെട്ടിടത്തിൽനിന്ന് ചാടിമരിച്ചു

മലപ്പുറം : പെരിന്തൽമണ്ണ ആനമങ്ങാട് പാലോളിപ്പറമ്പ് സ്വദേശി സൗദി അറേബ്യയിലെ ദമാം വിമാനത്താവളത്തിലെ കെട്ടിടത്തിൽനിന്ന് ചാടി മരിച്ചു. മാണിക്കത്തൊടി 39 കാരനായ മുഹമ്മദ് ശിഹാബ് ആണ് മരിച്ചത്. ഞായറാഴ്ചയായിരുന്നു സംഭവം.

ശിഹാബ് വിമാനത്താവളത്തിലെത്തിയത് ഉച്ചയോടെ നാട്ടിലേക്കുള്ള വിമാനത്തിൽ അവധിക്ക് വരുന്നതിനായാണ്. എന്നാൽ എമിഗ്രേഷൻ വിഭാഗത്തിലെ പാസ്‌പോർട്ട് പരിശോധനയിൽ നേരിട്ട സാങ്കേതിക പ്രശ്‌നത്തെത്തുടർന്ന് യാത്രചെയ്യാൻ സാധിക്കാത്ത സാഹചര്യമുണ്ടായി.

ഇതിനു പിന്നാലെ വിമാനത്താവളത്തിലെ കെട്ടിടത്തിൽനിന്ന് ചാടുകയായിരുന്നുവെന്നാണ് ലഭിക്കുന്ന വിവരം.

17 വർഷത്തോളമായി പ്രവാസിയായ ശിഹാബ് ഭാര്യയ്ക്കും രണ്ടു മക്കൾക്കുമൊപ്പം ദമാമിലായിരുന്നു താമസിച്ചിരുന്നത്, അതേസമയം വരുന്നത് നാട്ടിൽ അറിയിച്ചിരുന്നു. ബന്ധുവിന്റെ വിവാഹത്തിൽ പങ്കെടുക്കാൻ കഴിഞ്ഞ മാസം 23-ന് നാട്ടിൽ വന്നിരുന്നു. ശേഷം മൂന്നാഴ്ച മുൻപാണ് ശിഹാബ് മാത്രം മടങ്ങിയത്.

പിതാവ്: പരേതനായ കുഞ്ഞാലൻ. മാതാവ്: പരേതയായ സഫിയ. ഭാര്യ: സഫ്‌റീന തോട്ടേക്കാട്. മക്കൾ: സൻഹ സഫിയ, ഷഹ്‌സാൻ. സഹോദരങ്ങൾ: ഫൗസിയ, ഫസീന. നിയമനടപടികൾ പൂർത്തിയാക്കിയശേഷം മൃതദേഹം നാട്ടിലെത്തിക്കുമെന്ന് റിപ്പോർട്ടുകൾ.

Top