‘കണ്ണിൽ കണ്ട സത്യങ്ങൾ വിളിച്ച് പറയുന്നത് തുടരും’: തിരൂർ സതീശ്

തന്നെ പാര്‍ട്ടി ഓഫീസില്‍ നിന്ന് പുറത്താക്കിയെന്ന് പറയുന്നത് കള്ളമാണ്

‘കണ്ണിൽ കണ്ട സത്യങ്ങൾ വിളിച്ച് പറയുന്നത് തുടരും’: തിരൂർ സതീശ്
‘കണ്ണിൽ കണ്ട സത്യങ്ങൾ വിളിച്ച് പറയുന്നത് തുടരും’: തിരൂർ സതീശ്

തിരുവനന്തപുരം: കൊടകര കുഴൽപ്പണ കേസിൽ കണ്ണിൽ കണ്ട സത്യങ്ങൾ വിളിച്ചു പറയുന്നത് തുടരുമെന്ന് തിരൂർ സതീശ്. തന്നെ പാര്‍ട്ടി ഓഫീസില്‍ നിന്ന് പുറത്താക്കിയെന്ന് പറയുന്നത് കള്ളമാണ്. ആരും പുറത്താക്കിയിട്ടില്ലെന്നും സ്വമേധയാ വിട്ടുനിന്നതാണെന്നും സതീഷ് വ്യക്തമാക്കി.

2021 ഏപ്രിൽ രണ്ടാം തീയതി ധർമ്മരാജൻ പണം കൊണ്ടുവന്ന കാര്യമാണ് താൻ വെളിപ്പെടുത്തിയത്. പോലീസിന് നൽകിയ മൊഴിയിൽ നിന്ന് വിരുദ്ധമായ സത്യങ്ങളാണ് ഞാൻ രണ്ടുദിവസമായി വെളിപ്പെടുത്തിയതെന്ന് സതീശ് മാധ്യമങ്ങളോട് പറ‍ഞ്ഞു.

Also Read: കേരളത്തില്‍ ഇനി ഡിജിറ്റല്‍ ഡ്രൈവിങ് ലൈസന്‍സ് !

പണം ഓഫീസിൽ എത്തി എന്ന് പറഞ്ഞപ്പോൾ പാർട്ടിയുടെ ജില്ലാ സംസ്ഥാന അധ്യക്ഷൻ തനിക്കെതിരെ വ്യക്തിഹത്യ നടത്തുകയാണ് ചെയ്തതെന്ന് തിരൂർ സതീശ് പറഞ്ഞു. ആ പണം ആരൊക്കെ കൈകാര്യം ചെയ്തു എന്ന് താൻ പറഞ്ഞിട്ടില്ലെന്ന് സതീശ് കൂട്ടിച്ചേർത്തു. പണം ആരെല്ലാം ഉപയോഗിച്ചു എന്ന് പറഞ്ഞാൽ പല നുണകളും ഇവർക്ക് പറയേണ്ടിവരുമെന്നും തിരൂർ സതീശ് പറഞ്ഞു.

Top