CMDRF

ബംഗ്ലാദേശില്‍നിന്നും തങ്ങളുടെ പൗരന്മാരോട് രാജ്യത്തേക്ക് മടങ്ങാന്‍ നിര്‍ദേശം: യുഎഇ എംബസ്സി

ബംഗ്ലാദേശില്‍നിന്നും തങ്ങളുടെ പൗരന്മാരോട് രാജ്യത്തേക്ക് മടങ്ങാന്‍ നിര്‍ദേശം: യുഎഇ എംബസ്സി
ബംഗ്ലാദേശില്‍നിന്നും തങ്ങളുടെ പൗരന്മാരോട് രാജ്യത്തേക്ക് മടങ്ങാന്‍ നിര്‍ദേശം: യുഎഇ എംബസ്സി

അബുദബി: ബംഗ്ലാദേശ് പ്രക്ഷോഭം തുടരുന്ന സാഹചര്യത്തില്‍ തങ്ങളുടെ പൗരന്മാരോട് രാജ്യത്തേക്ക് മടങ്ങാന്‍ നിര്‍ദേശം നല്‍കി ധാക്കിയിലുള്ള യുഎഇ എംബസ്സി. കലാപങ്ങള്‍ക്കും പ്രതിഷേധങ്ങള്‍ക്കും സാക്ഷ്യം വഹിക്കുന്ന പ്രദേശങ്ങള്‍ സന്ദര്‍ശിക്കരുതെന്നും തിരക്കേറിയ പ്രദേശങ്ങളില്‍ പോകരുതെന്നും യുഎഇ പൗരന്മാര്‍ക്ക് വിദേശകാര്യ മന്ത്രാലയം മുന്നറിയിപ്പ് നല്‍കി. വിദേശത്തുള്ള പൗരന്മാര്‍ക്ക് കോണ്‍സുലര്‍ സേവനം ലഭിക്കുന്നതിനായുള്ള ‘ത്വാജുദി’ എന്ന സേവനത്തില്‍ രജിസ്റ്റര്‍ ചെയ്യാന്‍ യുഎഇ പൗരന്മാര്‍ക്ക് വിദേശ കാര്യ മന്ത്രാലയം നിര്‍ദേശം നല്‍കി. ബംഗ്ലാദേശി മിഷനുകള്‍ തിങ്കളാഴ്ച യുഎഇയിലുള്ള സഹപൗരന്മാരോട് അങ്ങേയറ്റം സംയമനം പാലിക്കണമെന്നും പ്രാദേശിക നിയമങ്ങള്‍ പാലിക്കണമെന്നും ആഹ്വാനം ചെയ്തിരുന്നു.

‘യുഎഇയില്‍ താമസിക്കുന്ന എല്ലാ പ്രവാസി ബംഗ്ലാദേശികളോടും അങ്ങേയറ്റം സംയമനം പാലിക്കാനും സമാധാനപരമായും യോജിപ്പോടെയും സഹവര്‍ത്തിത്വത്തോടെ ജീവിക്കാനും ആതിഥേയ രാജ്യത്തിന്റെ നിയമങ്ങളും ചട്ടങ്ങളും പാലിക്കാനും പ്രത്യേകം അഭ്യര്‍ത്ഥിക്കുന്നു’ ബംഗ്ലാദേശി മിഷനുകള്‍ ഖലീജ് ടൈംസിന് നല്‍കിയ പ്രസ്താവനയില്‍ പറഞ്ഞു . ആഗസ്റ്റ് അഞ്ചാം തീയതി ബംഗ്ലാദേശില്‍ ഭരണ വിരുദ്ധ പ്രക്ഷോഭം നടക്കുന്നതിനിടയില്‍ പ്രധാനമന്ത്രി സ്ഥാനത്ത് നിന്ന് ഷെയ്ഖ് ഹസീന രാജിവെച്ചു. രാജിയ്ക്ക് ശേഷം ബംഗ്ലാദേശില്‍ നിന്ന് പലായനം ചെയ്ത് ഇന്ത്യയിലെത്തിയ ഹസീന നിലവില്‍ ഗാസിയാബാദിലെ ഹിന്‍ഡന്‍ വ്യോമതാവളത്തിലാണ്. യൂറോപ്പില്‍ അഭയം തേടാനായിരുന്നു ഹസീനയുടെ നീക്കം. എന്നാല്‍ ഹസീനയ്ക്ക് രാഷ്ട്രീയ അഭയം നല്‍കാന്‍ യുകെ തയ്യാറല്ലെന്നാണ് സൂചന. അഭയം ലഭിക്കുന്നതുവരെ ഹസീന ഇന്ത്യയില്‍ തുടരും.

Top